എഡിറ്റര്‍
എഡിറ്റര്‍
അതിക്രമങ്ങള്‍ കുറക്കാണോ, സ്ത്രീകള്‍ മൊബൈല്‍ഫോണും, ജീന്‍സും ഉപേക്ഷിക്കണം: ബി.ജെ.പി നേതാവ്
എഡിറ്റര്‍
Monday 10th June 2013 12:00pm

ragunandhan-sharmma

ഇന്‍ഡോര്‍: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ജീന്‍സ് ധരിക്കുന്നത് ഒഴിവാക്കണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് കണ്ടെത്തിയ പുതിയ മാര്‍ഗ്ഗങ്ങളാണിത്.
Ads By Google

ബി.ജെ.പിയുടെ മധ്യപ്രദേശ് വൈസ് പ്രസിഡന്റും, രാജ്യസഭാംഗവുമായ രഘുനന്ദന്‍ ശര്‍മ്മയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.

മധ്യപ്രദേശിലെ രത്‌നം ജില്ലയില്‍  ബ്രാഹ്മണ സമുദായാംഗങ്ങളുടെ യോഗത്തിലാണ് രഘുനന്ദന്‍ ശര്‍മ്മ ഇക്കാര്യമറിയിച്ചത്.

സമൂഹത്തില്‍ ഇന്ന് കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ്.  ജീന്‍സ് അമേരിക്കയിലെ അച്ചടക്കമില്ലാത്ത യുവതി-യുവാക്കളുടെ ചിഹ്നമാണെന്നും, ഇത്  ഇന്ത്യന്‍ സംസ്‌കാരത്തിന്  ഒട്ടും യോജിച്ചതല്ലെന്നും ബ.ജെ.പി നേതാവ് വ്യക്താമാക്കി.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയും, ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുകയും വഴി സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങ
ള്‍ കുറയുകയും അതുവഴി സമൂഹത്തില്‍ സമാധാനവും, അച്ചടക്കവുമുണ്ടാകുമെന്നും ശര്‍മ്മ പ്രസ്താവിച്ചു.

പ്രസ്താവന വിവാദമായെങ്കിലും, തന്റെ നിലപാടില്‍  ഉറച്ചു നില്‍ക്കുകയാണെന്ന് രഘുനന്ദന്‍ ശര്‍മ്മ പറഞ്ഞു.
ഇത് എന്റെ വ്യകതിപരമായ നിലപാടാണെന്നും, പാര്‍ട്ടിയുടെ നിലപാട് മറ്റൊന്നായിരിക്കാമെന്നും ശര്‍മ്മ പറഞ്ഞു.

ഇതേസമയം ശര്‍മ്മയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പരസ്യമായി രംഗത്ത് വന്നു. ശര്‍മ്മ പരസ്യമായി മാപ്പ് പറയണമെന്ന്  കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് ശര്‍മ്മയുടെ പുതിയ പ്രസ്താവനയോടെ പുറത്തുവന്നതെന്നും  കോണ്‍ഗ്രസ് ആരോപിച്ചു.

Advertisement