എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് ബി.ജെ.പി യുടെ മിന്നല്‍ ഹര്‍ത്താല്‍
എഡിറ്റര്‍
Tuesday 12th November 2013 9:34am

palakkad

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു. നഗരസഭ മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. അനധികൃതമായി നിര്‍മ്മിച്ച പള്ളി പൊളിച്ചു നീക്കണമെന്ന് ആവിശ്യപ്പെട്ട് ബിജെപി ജില്ലാ ഘടകം ഇന്ന് രാവിലെ പാലക്കാട് നഗരസഭാ ഓഫീസ് ഉപരോധിച്ചിരുന്നു.

ഇതിനിടെ എസ്ഡിപി പ്രവര്‍ത്തകരുടെ മാര്‍ച്ചും രാവിലെ നഗരസഭാ ഓഫീസിലേക്ക് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്. പെട്ടെന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.

സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും തിരിച്ചവര്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisement