Categories

മുസാഫര്‍ നഗര്‍ കലാപത്തിലെ പ്രതികളായ എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുടെ സ്വീകരണം

bjp-honours

ആഗ്ര: രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ മുസാഫര്‍ നഗര്‍ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പട്ട മൂന്ന് പേര്‍ക്ക് ബി.ജെ.പി സ്വീകരണം നല്‍കി.

കലാപത്തിന് ഇന്ധനം പകര്‍ന്നുവെന്നാരോപിച്ച് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസാഫര്‍ നഗറിലെ ബി.ജെ.പി എം.എല്‍.എമാരായ സംഗീത് സോം, സുരേഷ് റാണ എന്നിവര്‍ക്കാണ് ആഗ്രയില്‍ നടന്ന ബി.ജെ.പി റാലിക്കിടെ സ്വീകരണം നല്‍കിയത്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്വീകരണ ചടങ്ങ് നടന്നത്.

രണ്ട് എം.എല്‍.എമാരും ഇപ്പോള്‍ ജാമ്യത്തിലാണ്. കലാപത്തിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മി കാന്ത് വാജ്‌പേയി ന്യായീകരിച്ചു.

അതേ സമയം ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ പരിപാടിയില്‍ 2010ല്‍ ബറേലിയില്‍ നടന്ന കലാപത്തിലെ പ്രതിയായിരുന്ന തൗഖീര്‍ റാസ ഖാന്‍ പങ്കെടുത്തതും വിവാദമായി.

എസ്.പി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും പിതാവും മുതിര്‍ന്ന എസ്.പി നേതാവുമായ മുലായം സിങ് യാദവിനുമൊപ്പം തൗഖീര്‍ വേദി പങ്കിട്ടു.