എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരായ നോട്ടീസിന് മറുപടി നല്‍കാന്‍ സമയം വേണം: ബി.ജെ.പി
എഡിറ്റര്‍
Saturday 16th November 2013 11:37am

bjp

ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ചിഹ്നതെ ‘രക്തപങ്കിലമായ കൈപ്പത്തി’യെന്ന് മോഡി വിശേഷിപ്പിച്ചതിനെതിരെയായിരുന്നു പരാതി.

ഇത്തരം പ്രയോഗം അപലപനീയമാണെന്നും കോണ്‍ഗ്രസ് ഏതോ ഭീകരസംഘടനയാണെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഇതു വഴിയൊരുക്കുമെന്നും പരാതിയില്‍ പറയുന്നു.

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പു റാലിയില്‍ ‘ക്രൂരമായ കരങ്ങളില്‍’ ഭരണം ഏല്‍പ്പിക്കരുതെന്ന് മോഡി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്മിഷന്‍ മോഡിക്ക് നോട്ടീസയച്ചത്.

അടിസ്ഥാന രഹിതമായ ആരോപണം പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചെന്ന വിലയിരുത്തലിലുള്ള നോട്ടിസിന് 16ന് അഞ്ചു മണിക്കകം മറുപടി നല്‍കാനാണു നിര്‍ദേശിച്ചത്.

അതേസമയം മുസഫര്‍നഗറിലെ കലാപബാധിതപ്രദേശങ്ങളില്‍ മുസ്ലിം യുവാക്കള്‍ക്കിടയില്‍ പാക് ചാരസംഘടന ഐ.എസ്.ഐ നുഴഞ്ഞുകയറുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിരുന്നു.

Advertisement