ബി.സി.ഖണ്ഢൂരി ഉത്തരാഖണ്ഢിലെ പുതിയ മുഖ്യമന്തിയാകും. ഖണ്ഢൂരി നാളെ വൈകീട്ട് നാലമണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി.ജെ.പി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നിലവിലെ മുഖ്യമന്ത്രി രമേശ് പെഖ്‌റിയാന്‍ രാജി വയ്ക്കുമെന്ന് പാര്‍്ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി അറിയിച്ചു. അതേ സമയം മുഖ്യമന്ത്രിസ്ഥാനമൊഴിയുന്ന രമേശ് പെഖ്‌റിയാന് പാര്‍്ട്ടിയില്‍ പ്രധാന ചുമതല നല്‍കുമെന്നും ഗഡ്ക്കരി വ്യക്തമാക്കി.

രമേശ് പെഖ്‌റിയാനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നിനെതുടര്‍ന്നാണ് പുതിയ തീരുമാനം. അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഖണ്ഢൂരിയെ സ്ഥാനമേല്‍പ്പിച്ചിരിക്കുന്നത്. ഖണ്ഢൂരി പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.