തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം കേരളത്തിന് അനുകൂലമായ നിലപാടെടുക്കുന്നില്ലെന്ന് സുകുമാര്‍ അഴീക്കോട്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് തൃശൂര്‍ അമലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഴീക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തന്റെരോഗം മാറുന്നതിനേക്കാള്‍ മുല്ലപ്പെരിയാറിന്റെ രോഗം മാറുക എന്നതാണ് പ്രധാനം. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു പ്രാദേശിക പ്രശ്‌നമല്ല. ഇതൊരു സാക്രമിക രോഗം പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളുടേയും ഭരണനേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഇച്ഛാശക്തിയുള്ള ഇടപെടല്‍ അനിവാര്യമാണെന്നും സുകുമാര്‍ അഴീക്കോട് വ്യക്തമാക്കി.