കോഴിക്കോട്: ഫെമിനിസ്റ്റ് ആകുകയെന്നതു ബുദ്ധിശൂന്യതയാണെന്നു സുകുമാര്‍ അഴിക്കോട്. ഫെമിനിന്‍ ആകാന്‍ കഴിയാത്തവരാണ് ഫെമിനിസ്റ്റ് ആകാന്‍ ശ്രമിക്കുന്നതെന്നും
അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെല്ലാവരും സ്‌ത്രൈണതയുളളവരാണെന്നും പിന്നെയെന്തിനാണു ഫെമിനിസ്റ്റ് ആകുന്നതെന്നും അദ്ദേഹം ചോദ്യച്ചു. കമല സുരയ്യ ട്രസ്റ്റ് സംഘടിപ്പിച്ച ബാലാമണിഅമ്മ ശതാബ്ദി ആഘോഷ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാലാമണിയമ്മ തികഞ്ഞ ഫെമിനിന്‍ ആയിരുന്നു. മാതൃത്വത്തിന്റെ കവിയെന്നു ബാലാമണിഅമ്മയെ വിശേഷിപ്പിക്കല്‍ ചുരുക്കി കാണലാണന്നും അഴിക്കോട് പറഞ്ഞു.
ചടങ്ങ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു.

Subscribe Us: