തൃശൂര്‍: സിനിമാ താരം മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണമെന്ന് സുകുമാര്‍ അഴിക്കോട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തു. ഇതിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി കൂട്ടുനില്‍ക്കരുത്. ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കാന്‍ ആന്റണി രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe Us:

നികുതി വെട്ടിക്കുന്ന തസ്‌കരന്‍മാരായി കലാകാരന്‍മാര്‍ മാറിയതില്‍ ദുഃഖമുണ്ട്. പാവപ്പെട്ട കാണികളുടെ ആദരവും പണവും ബഹുമാനവും ദുരുപയോഗം ചെയ്യുകയാണ് താരങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്