‘കലാകാരന്‍മാരോട് ചരിത്രത്തിലും കലാകാരന്‍മാരാരും ചെയ്യാത്ത ഹീനയായ രാജ്യദ്രോഹക്കുറ്റമാണ് അയാള്‍ ചെയ്തിരിക്കുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം ഇവര്‍ക്കില്ലാതെ പോയി. ഇവര്‍ അവരുടെ സിനിമകളില്‍ വളരെ ശ്രേഷ്ഠങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആ സമയത്ത് പറയുന്ന ഗദ്യത്തിന്റെ അംശം അവരുടെ മനസ്സിലേക്ക് ഇറങ്ങി വന്നിരുന്നെങ്കില്‍ ഈ പാപം ചെയ്യുന്ന സമയത്ത് പാടില്ല എന്ന് അവരുടെ സംസ്‌ക്കാരം തടുക്കേണ്ടതായിരുന്നു.

Subscribe Us:

ഇപ്പോള്‍ അവര്‍ നമ്മുടെ കനിമൊഴിയുടേയും രാജയടേയും ഒക്കെ കൂട്ടത്തില്‍ അഴിമതി നടത്തുന്നവരായി മാറിയിരിക്കുകയാണ്. കല ചാരമായി മാറുന്നു എന്നുള്ളത് തമാശയായി എടുക്കരുത്. അത് ഒരു ദു:ഖകരമായ കാര്യമാണ്. ഇദ്ദേഹം പണ്ടുതന്നെ….എന്നെപ്പറ്റി അപമാനകരമായി പറഞ്ഞതാണ്. അത് പോലെ അദ്ദേഹം ..അദ്ദേഹത്തിന് മിലിട്ടറി ഒരു ഓണര്‍ കൊടുത്തു. ആ യൂണിഫോമുമിട്ട് അയാള്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ നിന്നു. സാമാന്യമായ ബോധമുള്ള ഒരുത്തന്‍ ഈ പ്രൗഡ ഭരണത്തിന്റെ ലംഘനം..പരസ്യമായി..പത്രത്തില്‍ പരസ്യമാണ് അല്ലാതെ ടി.വി ചാനലില്‍ ഒരു രണ്ടു മിനുട്ട് വന്നതല്ല. ഞാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ വിവരമറിയിച്ചിരുന്നു. അത് ഇപ്പോ എവിടെയോ നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അങ്ങനെ ചെയ്ത ഒരു മനുഷ്യന്‍ ഇപ്പോള്‍ ആദായനികുതിയില്‍ വെട്ടിപ്പ് നടത്തിയിരിക്കുന്നു എന്നറിയുമ്പോള്‍ പ്രതിരോധമന്ത്രിക്ക് ഈ ബഹുമതി നിലനിര്‍ത്താന്‍ സാധിക്കുമോ എന്നുള്ള കാര്യം അതൊക്കെയാ ചിന്തിക്കേണ്ടത്..നമ്മുടെ ദേശീയ ബഹുമതികളോട് ഇത്തരത്തില്‍ അനര്‍ഹവും അനധിമതവും…ജനങ്ങള്‍ വെറുക്കുന്ന ആളുകള്‍ ഇങ്ങനെ ഫോണിലൂടെ ഇങ്ങനെ പറയ്വാ..മുഴുവന്‍ ആളുകളും ഇവര്‍ക്കെതിരാ..

കലയുടെ തകര്‍ച്ചയാണെന്ന് ഒരു വശത്ത് ദു:ഖിക്കുന്നുണ്ടെങ്കിലും ഈ കള്ളത്തരങ്ങളൊക്കെ അല്പം വൈകിയാണെങ്കിലും കണ്ടുപിടിക്കുന്നുണ്ടല്ലോ എന്ന സന്തോഷവും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്‌’

(മാസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായനികുതി റെയ്ഡ് നടന്നപ്പോള്‍ അഴീക്കോട് നടത്തിയ പ്രസ്താവന- ഇപ്പോള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുകയാണ് അഴീക്കോട്)