തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കേണ്ടെന്ന തീരുമാനം അദ്ദേഹത്തിന്റെ മഹത്വമുയര്‍ത്തുമെന്ന് സുകുമാര്‍ അഴീക്കോട് മുഖ്യമന്ത്രിയുടെ കസേരയിലിരുന്നാലും പുറത്ത് തറയിലിരുന്നാലും വി.എസിന് ഒരേ മഹത്വമാണെന്ന് അഴീക്കോട് കൂട്ടിച്ചേര്‍ത്തു. ചാനലുകള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അഴീക്കോട്.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പറഞ്ഞതോടെ വി.എസ് തന്നെ സമ്പൂര്‍ണമായി പാര്‍ട്ടിയുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും അഴീക്കോട് വ്യക്തമാക്കി.