കൊല്ലം: കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ അക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസുമായി മുന്നോട്ട് പോയാല്‍ കൊല്ലുമെന്നാണ് ഭീഷണി.

Subscribe Us:

പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് വരുത്തി അഞ്ചംഗസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിച്ചാല്‍ വകവരുത്തുമെന്നാണ് ഇവരുടെ ഭീഷണി.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. അഞ്ചംഗം സംഘം നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

കേസുമായി ഒരുതരത്തിലും മുന്നോട്ട് പോകരുതെന്നും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.

ഈ മാസം 14ന് വാലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും സുഹൃത്തായ പെണ്‍കുട്ടിക്കും അഴീക്കല്‍ ബീച്ചില്‍ ദുരനുഭവമുണ്ടായത്. ഇരുവരേയും സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.


Dont Miss സദാചാരഗുണ്ടായിസത്തെ തുടര്‍ന്ന് പയ്യോളിയില്‍ യുവതി ആത്മഹത്യ ചെയ്തു ; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കള്‍


ആളൊഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരുസംഘം ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത അനീഷിനേയും യുവതിയേയും മര്‍ദിക്കുകയും ചെയ്തു.

ഇവരെ ചേര്‍ത്തുനിര്‍ത്തി വീഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊല്ലത്തെ ആക്രമണത്തിന് ശേഷം പ്രതികളുടെ സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കിലൂടെ വീണ്ടും അപമാനിച്ചതായി അനീഷ് പോലീസിന് പരാതി നല്‍കിയിരുന്നു. ഇതാണ് അനീഷിന്റെ മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.