Categories

അ­സ­ഹറും സം­ഗീ­തയും വ­ഴി­പി­രി­യുന്നു?

ഹൈ­ദ­രാ­ബാദ്: ഇ­ന്ത്യന്‍ ക്രിക്ക­റ്റ് മുന്‍ ക്യാ­പ്­റ്റന്‍ മു­ഹമ്മ­ദ് അ­സ്ഹ­റു­ദ്ദി­നും സം­ഗീ­താ ബി­ജ്‌­ലാ­നിയും വേര്‍­പ്പി­രി­യു­ന്നു. 14 വര്‍ഷ­ത്തെ ദാ­മ്പ­ത്യ­ത്തി­നാ­ണ് ഇ­തോ­ടെ തി­രശ്ശീ­ല വീ­ഴു­ന്ന­ത്. അ­സ്­ഹര്‍ അ­ടു­ത്താ­ഴ്­ച്ച വി­വാ­ഹ­മോ­ച­ന നോട്ടീ­സ ്­ഫ­യല്‍ ചെ­യ്യും.

അ­സ്­ഹ­റു­ദ്ദി­ന്റെ ര­ണ്ടാമ­ത്തെ ഭാ­ര്യ­യാ­ണ് സംഗീ­ത ബി­ജ്‌­ലാനി. അ­സ്­ഹ­റു­ദിന്‍ നി­ല­വില്‍ 26കാ­രിയാ­യ ഷ­ട്ടില്‍ ബാ­ഡ്­മിന്റണ്‍ താ­രം ജ്വാ­ല ഗ­ട്ട­യെ­യാ­ണ് പ്ര­ണ­യി­ക്കു­ന്ന­ത്.
ഇ­ന്ത്യ­യി­ലെ ന­മ്പര്‍ വണ്‍ ബാ­ഡ്­മിന്റണ്‍ താ­രം ചേ­തന്‍ ആ­ന­ന്ദി­ന്റെ ഭാ­ര്യ­യാ­ണ് മി­ക്‌സ­ഡ് ഡ­ബിള്‍­സില്‍ ലോ­ക റാ­ങ്കി­ങ്ങില്‍ ഏ­ഴാ­മതാ­യ ജ്വാ­ല. ചേ­തനും ജ്വാ­ലയും വേര്‍­പ്പി­രി­ഞ്ഞ് ക­ഴി­യു­ക­യാ­ണ്.
ഇ­രു­വ­രും പ­രി­ശീ­ല­ന­ത്തി­നു പോലും ഒ­ന്നി­ച്ചു വ­രാ­റി­ല്ലെന്നും ആ­ന്ധ്രാ­പ്ര­ദേ­ശ് ബാ­ഡ്­മി­ന്റണ്‍ അ­സോ­സി­യേ­ഷന്‍ വൃ­ത്ത­ങ്ങള്‍ പ­റ­ഞ്ഞു.

ഹൈദരാ­ബാ­ദില്‍ വ­രു­മ്പോള്‍ മു­ഴു­വനും അ­സ­ഹ­റു­ദ്ദി­നെ ഗോ­പിച­ന്ദ് അ­ക്കാ­ദ­മി­യില്‍ കാ­ണാ­മെ­ന്നാ­ണ് ദൃ­സാ­ക്ഷി­കള്‍ പ­റ­യു­ന്നത്. അ­വി­ടെ­യാ­ണ് ജ്വാ­ല പ­രി­ശീല­നം ന­ട­ത്തു­ന്നത്. പ­രി­ശീല­നം നേ­ടി­യ­തി­നു­ശേ­ഷം ഇ­രു­വ­രും ഹോ­ട്ട­ലി­ലേ­ക്ക് ഒ­ന്നി­ച്ചു പോ­കാ­റു­ണ്ടെ­ന്നു­മാ­ണ് വാര്‍­ത്തകള്‍.

ദല്‍­ഹി­യില്‍ ന­ട­ന്ന എ­ഷ്യന്‍ ബാ­ഡ്­മിന്റണ്‍ ചാം­പ്യന്‍­ഷി­പ്പിനും അ­സ­ഹ­റു­ദ്ദിന്‍ എ­ത്തി­യി­രു­ന്നു. ഇ­രു­വരും ഒ­ന്നി­ച്ചി­രു­ന്നാ­ണ് ക­ളി­കള്‍ ക­ണ്ട­തെന്നും റി­പ്പോര്‍­ട്ടു­ണ്ടാ­യി­രുന്നു.

ആ­ദ്യ ­ഭാ­ര്യ നൗ­റീ­നു­മാ­യുള്ള എ­ട്ടു­വര്‍ഷ­ത്തെ ദാ­മ്പ­ത്യ­ത്തില്‍ ര­ണ്ട് ആണ്‍ മ­ക്ക­ളു­ണ്ട് അ­സ്­ഹ­റു­ദ്ദിന്. സല്‍­മാന്‍­ഖാ­നു­മാ­യി പ്ര­ണ­യ­ത്തി­ലാ­യി­രു­ന്ന സം­ഗീത­യെ വി­വാ­ഹം ചെ­യ്യു­ന്ന­തി­നു­വേ­ണ്ടി അ­സ്­ഹ­റു­ദ്ദിന്‍ നൗ­റീ­നെ ഉ­പേ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു.

ഇ­ന്ത്യ­ക്കു­ വേ­ണ്ടി 99 ടെ­സ്റ്റു­ക­ളും 334 ഏ­ക­ദി­ന­ങ്ങളും ക­ളി­ച്ചി­ട്ടു­ണ്ട് അ­സ്­ഹ­റു­ദ്ദിന്‍. എല്ലാം ഉഹാ­പോ­ഹ­ങ്ങ­ളാ­ണെ­ന്ന് മുന്‍­ക്യാ­പ്­റ്റന്‍ പ­റഞ്ഞു. എ­ന്നാല്‍ നി­ങ്ങള്‍­ക്ക് ഇ­ഷ്ട്­മുള്ള­ത് എ­ഴു­തി­പ്പി­ടി­പ്പി­ക്കാ­മെ­ന്ന് ജ്വാ­ല പ­റ­ഞ്ഞ­പ്പോള്‍, ഇ­തെല്ലാം വ്യ­ക്തി­പ­രമാ­യ കാ­ര്യ­ങ്ങ­ളാ­ണെ­ന്ന് ചേ­തന്‍ ആന­ന്ദ് മ­റുപ­ടി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.