Categories

അഴകിരിക്കെതിരെ അച്ചടക്കനടപടിയുമായി ഡി.എം.കെ

azhagiri

ചെന്നൈ: ഡി.എം.ഡി.കെ ലീഡര്‍ വിജയ്കാന്തിനെ വിമര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ അഴകിരിക്കെതിരെ അച്ചടക്കനടപടിയുമായി പാര്‍ട്ടി.

അഴകിരിയുടെ പ്രവര്‍ത്തി കേവലം അപലപിക്കപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ കരുണാനിധി അറിയിച്ചു.

ഡി.എം.ഡി.കെയുമായി ഡി.എം.കെ സഖ്യപ്പെടുന്നതില്‍ താന്‍  സന്തോഷവാനാണെന്നും എന്നാല്‍ അഴകിരി സംസാരിച്ചത് തന്റെ അഭിപ്രായത്തിന് എതിരായാണെന്നും അഴകിരിയുടെ പ്രസ്താവനക്ക് മറുപടിയായി കരുണാനിധി സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ്കാന്തിനെ ഒരിക്കലും താന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹത്തിന് രാഷ്ടീയ മര്യാദ അറിയില്ലെന്നും അഴകിരി ഒരു അഭിമുഖത്തില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അഴകിരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടിക്കെതിരായ അച്ചടക്കലംഘനം നടത്തുന്നവരോട് ഇതേ നയമാണ് സ്വീകരിക്കുകയെന്നും കരുണാനിധി പറഞ്ഞു.

ഡി.എം.കെയും ഡി.എം.ഡി.കെയും തമ്മില്‍ സംഖ്യമുണ്ടാക്കാനായി ചര്‍ച്ച ഉണ്ടായതായും മാധ്യമങ്ങള്‍ ഇരു നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ പടച്ചുണ്ടാക്കുകയാണെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

Tagged with: |