എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് മാസത്തിനുള്ളില്‍ സ്റ്റാലിന്‍ കൊല്ലപ്പെടുമെന്ന് അഴഗിരി ഭീഷണിപ്പെടുത്തി: കരുണാനിധി
എഡിറ്റര്‍
Wednesday 29th January 2014 6:55am

karunanidhi-true

ചെന്നൈ: ഡി.എം.കെ നേതാവും ഇളയമകനുമായ സ്റ്റാലിന്‍ മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന് മൂത്ത മകന്‍ അഴഗിരി ഭീഷണിപ്പെടുത്തിയതായി  ഡി.എം.കെ നേതാവ് കരുണാനിധി.

അഴഗിരിക്ക് സ്റ്റാലിനോട് വൈരാഗ്യമുണ്ടെന്നും സ്റ്റാലിന്‍ മൂന്ന് മാസത്തിനകം കൊല്ലപ്പെടുമെന്ന് പറഞ്ഞത് ഒരച്ഛനും സഹിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ പ്രധാന നേതാവെന്ന നിലക്ക് അഴഗിരിയെ ഇനിയും പാര്‍ട്ടിയില്‍ സഹിക്കാന്‍ പറ്റില്ലെന്നും കരുണാനിധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഹോദരന്മാര്‍ എന്ന പരിഗണന നല്‍കിയില്ലെങ്കിലും ഒരേ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ എന്ന വിചാരമെങ്കിലും അഴഗിരിക്കുണ്ടായിരുന്നെങ്കില്‍ സ്റ്റാലിന്‍ കൊല്ലപ്പെടുമെന്ന് പറയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണെന്ന സ്ഥാനം മറന്നുള്ള പ്രവൃത്തിയായിരുന്നു അഴഗിരിയുടേതെന്നും അച്ചടക്കം പാര്‍ട്ടിയുടെ നിലപാടിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അഴഗിരി ഖേദം പ്രകടിപ്പിച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമൊ എന്ന ചോദ്യത്തിന് ഈ ചോദ്യം  അഴഗിരിയോട് ചോദിക്കണമെന്നാണ് കരുണാനിധി പ്രതികരിച്ചത്.

കരുണാനിധിയുടെ പിന്‍ഗാമി ആരെന്ന തര്‍ക്കത്തെത്തുടര്‍ന്ന് മധുരയില്‍ നിന്നുള്ള എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരിയെ കഴിഞ്ഞ 25നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Advertisement