ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വിക്ടോറിയ അസരങ്കെയ്ക്ക് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 4:13 pm
മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ വിക്ടോറിയ അസരങ്കയ്ക്ക് കിരീടം. മരിയ ഷറപ്പോവയെ 6-3,6-0 ന് തോല്‍പ്പിച്ചാണ് അസരങ്കെ കിരീടം ഉറപ്പിച്ചത്.
അസരങ്കെയുടെ ആദ്യ ഗ്രാന്‍ഡ്‌സ്ഡാം കിരീടമാണ് ഇത്. ഇതോടെ ലോക റാങ്കിംഗില്‍ ടെന്നിഅസരങ്കെ ഒന്നാം സ്ഥാനത്തെത്തി.
ആദ്യനാല്‍പ്പത്താറ് മിനുട്ടിനുള്ളില്‍ തന്നെ അസരങ്കെ തന്റെ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദ്യ സെറ്റില്‍ 2-0 ന് അസരങ്കെ മുന്നിട്ടു നിന്നിരുന്നു.
എന്നാല്‍ രണ്ടാമത്തെ സെറ്റില്‍ വിജയം ഏതാണ്ട് കൈപ്പിടിയിലൊതുക്കിയ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കരോലിന്‍ വോസിനേകിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചാണ അസരങ്കെ ഫൈനലില്‍ കടന്നത്.
