എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിംങ്ങള്‍ക്ക് 300 സീറ്റുകള്‍ നല്‍കുമെങ്കില്‍ ബി.എസ്.പിയില്‍ ചേരുമെന്ന് അസംഖാന്‍
എഡിറ്റര്‍
Monday 6th February 2017 12:22pm

asam-khan

 


മായാവതിയെ നാലു തവണ മുഖ്യമന്ത്രിയാക്കിയത് മുസ്‌ലിംങ്ങളാണെന്നും ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു മുസ്‌ലിമിനെ ഉയര്‍ത്തിക്കാണിക്കണമെന്നും അസംഖാന്‍ പറഞ്ഞു


യു.പി:  ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 300 സീറ്റുകള്‍ മുസ്‌ലിംങ്ങള്‍ക്ക് അനുവദിച്ചാല്‍ സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.എസ്.പിയില്‍ ചേരാമെന്ന് യു.പി മന്ത്രി അസംഖാന്‍.

മായാവതിയെ നാലു തവണ മുഖ്യമന്ത്രിയാക്കിയത് മുസ്‌ലിംങ്ങളാണെന്നും ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു മുസ്‌ലിമിനെ ഉയര്‍ത്തിക്കാണിക്കണമെന്നും അസംഖാന്‍ പറഞ്ഞു. 100 പേര്‍ക്കെങ്കിലും സീറ്റു നല്‍കിയിരുന്നെങ്കില്‍ നന്നാവുമെന്നും അസംഖാന്‍ പറഞ്ഞു.

എ.ബി.പി ന്യൂസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അസംഖാന്‍.

മുസഫര്‍നഗര്‍ ഇരകള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് സമാജ്‌വാദി സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസംഖാന്‍ പറഞ്ഞു.

നരേന്ദ്രമോദിക്കെതിരെയും അസംഖാന്‍ വിമര്‍ശനമുന്നയിച്ചു. ‘രാവണന്റെ കോലം കത്തിക്കുന്നതിനായി 130 കോടിജനങ്ങളെ ഭരിക്കുന്ന രാജാവ് ലക്‌നൗവിലേക്ക് പോയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും വലിയ രാവണന്‍ ലക്‌നൗവിലല്ല ദല്‍ഹിയിലാണ്  ഉള്ളതെന്ന് അദ്ദേഹം മറന്നിരിക്കുകയാണ്’ അസംഖാന്‍ പറഞ്ഞു.

പണക്കാര്‍ക്ക് വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും ഖാന്‍ ആരോപിച്ചു.

Advertisement