എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ ഒന്നിക്കാന്‍ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മന്ത്രി
എഡിറ്റര്‍
Wednesday 29th January 2014 7:06am

narendra-modi

ഉത്തര്‍പ്രദേശ്: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മുസ്‌ലിങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഉത്തര്‍പ്രദേശ് മന്ത്രി ആഹ്വാനം ചെയ്യുന്നു.

മുസ്‌ലിങ്ങളെ വിഭജിക്കാന്‍ വലിയ രീതിയിലുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നും തങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നുമാണ്  ഉത്തര്‍പ്രദേശ് മന്ത്രി മൊഹമ്മദ് ആസാം ഖാന്‍ പറഞ്ഞത്.

മുസ്ലിങ്ങളെ വിഭജിക്കാന്‍ വന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. അവര്‍ വിഭജിക്കപ്പെട്ടാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്നും അതിനാല്‍ മുസ്‌ലിങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ആസാം ഖാന്‍ പറഞ്ഞു.

ലക്‌നൗവില്‍ വച്ച് നടന്ന മദ്രസ്സ   മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച അദ്ദേഹം മോഡിയെപ്പോലൊരു കൊലപാതകി ഒരിക്കലും പ്രധാനമന്ത്രിയാകരുതെന്നും പറഞ്ഞു.

ദളിതരേക്കാള്‍ മുസ്‌ലിങ്ങള്‍ സംവരണത്തിന് അര്‍ഹരാണെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയെ പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച ബില്‍ കേന്ദ്രം കൊണ്ടുവരണം. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ചില വന്‍ശക്തികള്‍ ചേര്‍ന്ന് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement