എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് അഴഗിരി
എഡിറ്റര്‍
Friday 14th March 2014 7:17pm

azagiri

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ നേതാവായിരുന്ന അഴഗിരി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കരുണാനിധിയുടെ പുത്രന്‍ കൂടിയായ അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്.

ദല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അഴഗിരി അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവ് മുഖേനയാണ് അഴഗിരി- രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടന്നത്. ഏതാണ്ട് 45 മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തി.

ദക്ഷിണ തമിഴ്‌നാട്ടില്‍ ഏതാണ്ട് ഏഴ് മണ്ഡലങ്ങളോളം അഴഗിരിയുടെ കടുത്ത സ്വാധീനമുള്ളവയാണ്. 2001ലെ തിരഞ്ഞെടുപ്പില്‍ അഴഗിരിയുടെ രഹസ്യ പിന്തുണയില്‍ മത്സരിച്ച ചില സ്ഥാനാര്‍ത്ഥികള്‍ ഡി.എം.കെയ്ക്ക് 12 മണ്ഡലങ്ങളില്‍ ഭീഷണിയുയര്‍ത്തിയിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലായിരുന്നു അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാഞ്ഞതും കരുണാനിധിയുടെ മറ്റൊരു മകനായ സ്റ്റാലിന് പാര്‍ട്ടിക്കകത്ത് സ്ഥാനങ്ങള്‍ ലഭിക്കുന്നതുമാണ് അഴഗിരിയെ ബി.ജെ.പിയോട് അടുപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

പരസ്യമായി ബി.ജെ.പിയെ പിന്തുണച്ച് അഴഗിരിയിറങ്ങിയാല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്ക് അതൊരു തിരിച്ചടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Advertisement