Categories

അയ്യപ്പന്‍ വിളക്കിനിടെ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റു മരിച്ചു

blood_spatter-rwപാലക്കാട്: അയ്യപ്പന്‍വിളക്കിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പാലക്കാട് നല്ലേപ്പള്ളി കമ്പിളിച്ചുങ്കത്ത് ശിവക്ഷേത്രത്തിലെ ആഘോഷത്തിനിടെയാണ് സംഘര്‍ഷം. രായര്‍കുളത്ത് ശങ്കരന്റെ മകന്‍ സന്ദീപ് (20) ആണ് മരിച്ചത്. കുത്തേറ്റ പരിക്കുകളോടെ ജയിന്‍ എന്നയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്കിനോടനുബന്ധിച്ച് ഗാനമേള നടക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു കാലത്താണ് മരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.