തിരുവനന്തപുരം: വ്യാഴാഴ്ച മരിച്ച കവി അയ്യപ്പന്റെ മൃതദേഹം മെഡിക്കല്‍ കൊളേജ് മോര്‍ച്ചറിയില്‍ നിന്നും ഇന്ന് രാവിലെ നേമത്തുള്ള അയ്യപ്പന്റെ വീട്ടില്‍ കൊണ്ടു വന്നു. അവിടെനിന്നും 12 മണയോടെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. 2.50വരെ മൃതദേഹം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. .

Subscribe Us:

ഇന്നുരാവിലെ എട്ടു മണിക്കു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം നേമത്തെ വീട്ടിലേക്കു കൊണ്ടുപോകും. 11 മണിവരെ അവിടെയും 12 മണിയോടെ വി.ജെ.ടി ഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 2.40ന് തിരുവനന്തപുരം പ്രസ് കഌില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിക്കും. ശേഷം 2.50 ന് തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് അവിടെ അവസരം നല്‍കും.

അയ്യപ്പനോടുള്ള ആദരവും അനുശോചനവും അറിയിക്കാന്‍ മന്ത്രി എം. എ. ബേബി ഇന്നലെ അയ്യപ്പന്റെ സഹോദരിയുടെ വസതിയിലെത്തി. നേമം കുളക്കുടിയൂര്‍ക്കോണത്തുള്ള പാലവിള വീട്ടില്‍ വൈകിട്ട് നാലുമണിയോടെ എത്തിയ അദ്ദേഹം അയ്യപ്പന്റെ സഹോദരി സുബ്ബലക്ഷ്മിയുടെ മകന്‍ ജയകുമാറുമായി സംസാരിച്ചു.

അയ്യപ്പന്റെ സംസ്‌കാര ചടങ്ങ് വൈകിയതിനെച്ചൊല്ലി അനാവശ്യവിവാദമാണുണ്ടായതെന്ന് ബേബി പറഞ്ഞു. മരണദിവസം തലസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കവിയുടെ ബന്ധുക്കളുമായി ആലോചിച്ച ശേഷമാണ് സംസ്‌കാരം 25ന് തീരുമാനിച്ചത്.

നിരവധിപേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. ഏഴു ജില്ലകളില്‍ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ പലര്‍ക്കും സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാതെ വരും. അത് മറ്റു പല വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കും. ഇതൊഴിവാക്കാനാണ് സംസ്‌കാരം 24 മണിക്കൂര്‍ കൂടി നീട്ടിയത്. തനിക്കു പങ്കെടുക്കാന്‍ വേണ്ടിയാണ് ചടങ്ങ് വൈകിച്ചതെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും ബേബി പറഞ്ഞു.

രാഷ്ട്രീയക്കാരുടെയും മറ്റും സൗകര്യം നോക്കി അയ്യപ്പന്റെ സംസ്‌കാരം വൈകിപ്പിക്കുന്നത് ധിക്കാരപരമാണെന്ന് സുകുമാര്‍ അഴിക്കോട് പ്രതികരിച്ചിരുന്നു. അയ്യപ്പന്‍ അനാഥനാണെന്ന് കരുതേണ്ടെന്നും വായനാ സമൂഹം ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.