ലോകത്തെമാറ്റിമറിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച കാലഘട്ടത്തിലൂടെ നടന്ന് നീങ്ങിയ വിപ്ലവ പോരാളിയായി  പോരാടിയ അയ്യങ്കാളിയുടെ ജീവചരിത്രം അഭ്രപാളിയിലെത്തുന്നു.

Subscribe Us:

മഹാത്മ അയ്യങ്കാളി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഐശ്വര്യമ്യൂവീസിന്റെ ബാനറിലാറിലാണ് നിര്‍മ്മിക്കുന്നത്.സൂര്യ ദേവയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Ads By Google

മധു, ജഗന്നാഥ വര്‍മ്മ, കനകലത, ശ്വേത, ജോപ്രകാശ് എന്നിവരടങ്ങിയ താരനിരയാണ് മഹാത്മ അയ്യങ്കാളിയിലുള്ളത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് വിജയകൃഷ്ണയുമാണ്. ഛായാഗ്രഹണം സന്തോഷ് ദേവനും സൂര്യദേവയുമാണ്. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, റാഫി, സോമന്‍, നയന എന്നിവരാണ് സിനിമയിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.

സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചില്ല.

അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ അയ്യങ്കാളിയുടെ ജീവചരിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ കഴിഞ്ഞകാലത്തിന്റെ ആവിഷ്‌ക്കാരം പുതുതലമുറക്ക് ഒരു പുതു വെളിച്ചമേകും എന്നുറപ്പാണ്.