ലഖ്‌നൗ:  അയോദ്ധ്യ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മുസ്ലീം വ്യക്തിനിയമബോഡിന്റെ തീരുമാനം. ലഖ്‌നൗവില്‍ ചേര്‍ന്ന ബോഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയമസമിതി രൂപീകരിക്കുകയും ചെയ്തു.
സെറ്റംബര്‍ 30നാണ് അയോധ്യക്കേസിന്റെ വിധി വന്നത്. തര്‍ക്കഭൂമി മൂന്നായി വീഭജിക്കാനായിരുന്നു തീരുമാനം. സുന്നി വഖഫ് ബോഡിനും നിര്‍മോഹി അഖാരയ്ക്കും രാംലല്ല വിഭാഗത്തിനുമായി ഭൂമി വിഭജിച്ചുനല്‍കാനായിരുന്നു വിധി.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിെന്റതായിരുന്നു വിധി. വിധി വന്നസമയത്തുതന്നെ അപ്പീലിന് പോകുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇന്നത്തെ തീരുമാനത്തോടെ ഇത് ഉറപ്പായി.