എഡിറ്റര്‍
എഡിറ്റര്‍
അയോധ്യ രാഷ്ട്രീയ വിഷയമാക്കരുത് :ജസ്വന്ത് സിങ്
എഡിറ്റര്‍
Friday 8th February 2013 3:12pm

ന്യൂദല്‍ഹി: വരുന്ന ലോകസഭ തിരെഞ്ഞടുപ്പില്‍ ബി.ജെ.പി അയോധ്യ ഒരു രാഷ്ട്രീയ വിഷയമാക്കരുതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത്‌സിങ്. അയോധ്യ വിഷയത്തില്‍ ഒരു പാര്‍ട്ടിയുടെ കടും പിടുത്തമല്ല വേണ്ടതെന്നും കോടതി വിധി പ്രകാരം  ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്വന്ത് സിങ് തന്റെ അയോധ്യ നിലപാട് വ്യക്തമാക്കിയത്.

Ads By Google

ബി.ജെ.പി ഹിന്ദുത്വ അജണ്ടയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും അതുകൊണ്ട് രാമ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പ്രസ്ഥാവന ഇറക്കിയിരുന്നു. കൂടാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് കാലാകാലങ്ങളായുള്ള ഹിന്ദുക്കളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജസ്വന്ത് സിംഗ രംഗത്തെത്തിയത്.

അയോധ്യ പ്രശ്‌നം വര്‍ഗീയത സൃഷ്ടിക്കാന്‍ മാത്രമേ സാധിക്കു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാറിന്റെ പോരായ്മകള്‍ രാഷ്ട്രീയ ആയുധമാക്കി തിരെഞ്ഞെടുപ്പിനെ നേരിടണമെന്നും അങ്ങനെയാണെങ്കില്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ബി.ജെ.പി ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement