ലഖ്‌നൗ: അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരിലൊരാളായ മുഹമ്മദ് ഹാഷിം അന്‍സാരി. അയോധ്യ വിധി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നവര്‍ തന്നെ കൊല്ലാന്‍വരെ ശ്രമിക്കുന്നുണ്ടെന്നും അന്‍സാരി പറഞ്ഞു.

താനും അഖിലഭാരതീയ അഖാര പരിഷദ് പ്രസിഡന്റ് മഹന്ദ് ഗ്യാന്‍ദാസും ചേര്‍ന്ന് നടത്തുന്ന സമാധാനപ്രക്രിയക്ക് തടസം വരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡുമായി കൂടിയാലോചിച്ച് അയോധ്യാ പ്രശ്‌നം രമമ്യമായി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 90 കാരനായ അന്‍സാരി പറഞ്ഞു. കേസില്‍ താന്‍ വെറും പരാതിക്കാരനാണെന്ന സുന്നി വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സഫരിയാബ് ഗിലാനിയുടെ പ്രസ്താവനക്കെതിരേയും അന്‍സാരി ശക്തമായി പ്രതികരിച്ചു.

Subscribe Us:

പ്രസ്താവനയില്‍ അന്‍സാരി മാപ്പുപറഞ്ഞില്ലെങ്കില്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള നിയമകാര്യങ്ങളിലൊന്നും താന്‍ പങ്കെടുക്കില്ലെന്നും അന്‍സാരി വ്യക്തമാക്കി.