ഇസ്‌ലാമാബാദ്: അല്‍ ഖയിദയുടെ തലവനായി അയ്മന്‍ അല്‍ സവാഹിരിയെ തിരഞ്ഞെടുത്തു. അല്‍ അറേബ്യ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞമാസം അല്‍ ഖയിദ അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സവാഹിരിയെ നേതൃസ്ഥാനത്തേക്കു പരിഗണിച്ചത്. ലാദന്റെ മകനെ നേതാവാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സംഘടനയിലെ വിയോജിപ്പുകാരണം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

ഉസാമ ബിന്‍ ലാദന്റെ വധത്തെത്തുടര്‍ന്ന് അല്‍ സവാഹിരിയെ നേതാവായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു.എന്നാല്‍ ഈജിപ്തുകാരനായ അല്‍സവാഹിരിയെ തലവനാക്കിയാല്‍ പ്രതികരണമെന്തായിരിക്കുമെന്നറിയാന്‍ ഈജിപ്ത് പൗരനായ സെയ്ഫ് അല്‍ അദലിനെ താല്‍ക്കാലിക മേധാവിയായി അല്‍ഖയിദ തിരഞ്ഞെടുത്തിരുന്നു.