ഹേഗ്: മുഅമ്മര്‍ ഗദ്ദാഫിയുടെയും മകന്‍ മുഅ്തസിം ഗദ്ദാഫിയുടെയും വധം രാജാന്ത്യര ക്രിമിനല്‍ കോടതി (ഐ.സി.സി) അന്വേഷിക്കണമെന്ന് ഗദ്ദാഫിയുടെ മകള്‍ ആയിഷ ഗദ്ദാഫി ആവശ്യപ്പെട്ടു. ആയിഷ ഗദ്ദാഫിയുടെ അഭിഭാഷകന്‍ നിക്ക് കൗഫ്മാനാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഐ.സി.സി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒക്കാമ്പോയ്ക്ക് കത്തെഴുതിയതായും കൗഫ്മാന്‍ വ്യക്തമാക്കി.

Subscribe Us:

ഗദ്ദാഫിയും മകന്‍ മുഅ്തസിം ഗദ്ദാഫിയും ഒരു ഭീഷണിയും അല്ലാത്ത സമയത്താണ് അവരെ ജീവനോടെ പിടികൂടി കൊന്നത് എന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ക്കുള്ള കത്തില്‍ കൗഫ്മാന്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരെയും ക്രൂരമായി വധിച്ച ശേഷം യാതൊരു ബഹുമാനവുമില്ലാതെ പ്രദര്‍ശനത്തിന് വെച്ചതായും കത്തില്‍ വിശദീകരിക്കുന്നു.

ലിബിയന്‍ ഭരണകൂടം ഇതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മരണത്തില്‍ ശരിയായ അന്വേഷണത്തിന് തയ്യാറാകണമെന്നും അല്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും ആയിഷ പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, കത്ത് കിട്ടിയതായി പ്രോസിക്യൂഷന്‍ വക്താവ് സ്ഥിരീകരിച്ചിട്ടില്ല.

വിമത ആക്രമണത്തില്‍ ഗദ്ദാഫി പിടിക്കപ്പെടുന്നതിനു മുന്‍പ് ആയിഷയും അമ്മ സഫിയ രണ്ടു സഹോദരന്മാരായ ഹാനിബാല്‍, മുഹമ്മദ് എന്നിവര്‍ അള്‍ജീരിയയില്‍ അഭയം തേടുകയായിരുന്നു.

Malayalam News
Kerala News in English