Categories

ആയിഷ മുമ്പത്തേക്കാള്‍ സുന്ദരിയാണ്..

വാഷിംഗ്ടണ്‍: ബീബി ആയിഷ ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു. സമൂഹത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് താലിബാന്‍ തീവ്രവാദികളുടെ ക്രൂരതക്കിരയായി മൂക്കും ചെവിയും നഷ്ടപ്പെട്ട ആയിഷ അല്ല ഇപ്പോള്‍. പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു. അഫ്ഗാനിലെ പൊരുതുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ ആയിഷക്ക് അമേരിക്കയിലടക്കം ആരാധകരുണ്ട്.

സാമ്പത്തികമായി താഴേനിലയിലുള്ളതായിരുന്നു ആയിഷയുടെ കുടുംബം. ദാരിദ്ര്യംകാരണം മകളെ 14 ാം വയസ്സിതന്നെ ബാപ്പയ്ക്ക് വിവാഗം കഴിച്ച് അയക്കേണ്ടി വന്നു. താലിബാന്‍ അനുയായിയായിരുന്നു ഭര്‍ത്താവ്. അടിമയേക്കാള്‍ ദുരിതപൂര്‍ണമായിരുന്നു ആയിഷയുടെ ജീവിതം. ഭക്ഷണം ആവശ്യത്തിന് ലഭിക്കാതിരുന്നു. ഉറക്കം വളര്‍ത്തുമൃഗങ്ങളോടൊപ്പം ആയിരുന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ ആയിഷ ഭര്‍ത്തൃവീട് വിടാന്‍ തീരുമാനിച്ചു.

എന്നാല്‍ കഴുകന്‍ കണ്ണുകളുമായി നടക്കുന്ന താലിബാനികളില്‍ നിന്നും ഒളിക്കാന്‍ ആയിഷക്കായില്ല. ഒളിച്ചോടാന്‍ ശ്രമിച്ച ആയിഷയെ താലിബാന്‍ കോടതിക്കു മുമ്പിലെത്തിച്ചു. ആയിഷ ചെയ്തത് കുറ്റമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് എല്ലാവരുടേയും മൗനസമ്മതത്തോടെ ഭര്‍ത്താവ് ആയീഷയുടെ മൂക്കും ചെവിയും അറുത്തുമാറ്റുകയായിരുന്നു. ആയിഷയെ ഒരു താഴ്‌വരയിലുപേക്ഷിച്ച് ഭര്‍ത്താവ് തിരിച്ചുപോയി.

തുടര്‍ന്ന് സഖ്യസേനയുടെ ആശുപത്രിയിലെത്തിയതോടെയാണ് ആയിഷയുടെ കഥ പുറംലോകമറിയുന്നത്. തുടര്‍ന്ന് ആയിഷയുടെ കഥ ടൈം മാസികയിലൂടെ പുറത്തുവന്നു. മൂക്കില്ലാത്ത ആയിഷയുടെ ചിത്രത്തോടെയായിരുന്നു മാസിക പുറത്തിറങ്ങിയത്. തുടര്‍ന്ന് ഗ്രോസ്‌മെന്‍ ബേണ്‍ ഫൗണ്ടെഷന്‍ ആയിഷയുടെ മൂക്ക് തുന്നിപ്പിടിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കി. ഒപ്പറേഷനിലൂടെ ചെവി പഴയരീതിയിലാക്കാന്‍ ഇനിയും ഒരുവര്‍ഷം വേണ്ടിവരുമെന്ന് ആയിഷയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. താലിബാന്‍ അതിക്രമങ്ങളേ മനസ്സാന്നിധ്യത്തോടെ നേരിട്ട ആയിഷ ഒരു പ്രതീകമാവുകയാണ്. പൊരുതുന്ന അഫ്ഗാന്‍ സ്ത്രീത്വത്തിന്റെ പ്രതീകം.

5 Responses to “ആയിഷ മുമ്പത്തേക്കാള്‍ സുന്ദരിയാണ്..”

 1. roomi

  ‘നമ്മള്‍ അഫ്ഗാനിസ്താനെ ഉപേക്ഷിച്ചാല്‍ എന്തു സംഭവിക്കും’ TIME MAGAZIN
  അഫ്ഗാനിസ്താനിലെ യു.എസ്. ഇടപെടലിനെ ന്യായീകരിക്കാന്‍ Time magazinte shramatthil veena DOOL News – kashatam

 2. roomi

  “nammal afganisthane upekshichal enth sambavukkum “TIME MAGAZIN
  afganisthanile US edapedaline nyayeekarikkan Time magazinte cover storyil veena DOOL News – kashatam

 3. ANAGHA JAYAN E

  Perhaps, terrorism is an integral part of the life of Afghanis, Pakistanis and such others. What happens if extremism circulates with blood through veins?- Ayisha is a victim of that.

 4. latheef

  Islam never admits that women should be closed in the house without a public service , the clerics MADE this law , in madeena during the time of prophet the main market watcher was a lady, Khadeeja beevi was a trader, there wre somany ladies helping in the war front, most of the women were attending the friday prayers in masjid, then
  … from wherere Thaliban is getting this laws of uglinnes, even if happened and it was propagting against the islam,, it canot be denied as compared to pkistan and afganistan , because many of the muslims were taght islam by means of hearing ithe lectures of mullas, not by reading and understanding the arabic langauge or literal urdu
  May it happened as one of an ugly husband may be done this..
  but US AND NATO ARE KILLING THOUSANDS OF POOR LADIES, CHILREN AND OLD PEOPLE AND INNOCENT CIVILIAN IN THE DARKNESS BY PUTTING DRONE BOMBS ,
  WHY WHY
  WHY .. 4 YR CHILD OF NEUROLGIST DOCTOR IS PRISONED IN USA, WHY WHY
  NATO INCLUDING THE CHRISIAN LIVIN GOD POP IS SUPPORTING THE KILLING OF INNOCENT CHILDREN AND LADIES ,,,,
  WHY WHY …VATICAN SUPPORTS NATO KILLINGS AND THE SAME TIME PROPAGATING THE CHRISTIAN CHARITY MISSON

 5. Abubakar Sidheeque

  ഈ വാര്‍ത്ത‍ കേട്ടിച്ചമാച്ചതാകുന്നു….!!! അമേരിക്കന്‍ അധിനിവേശത്തെ വെള്ള പൂശുവാന്‍ ഉണ്ടാകിയ പല വാര്‍ത്തകളില്‍ ഒന്ന് മാത്രം, ഇതിനെ കുറിച്ചുള്ള ശരിയായ വിവരണം അമേരിക്കയിലെ ഇടതു പക്ഷ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നിടുണ്ട്, പക്ഷെ നമ്മുടെ രാജ്യത്തെ ഇടതു പത്രങ്ങളും ‘ബുദ്ധിജീവികളും’ ഇപ്പോയും അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നട് അപ്പടി തൊണ്ട തോടധെ വിയുങ്ങുന്ന ദയനീയ അവസ്ഥയിലാണ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.