മലയാള സിനിമയില്‍ നിലവാരമുള്ള സിനിമകളെ എത്തിച്ച സംവിധായകനാണ് ലാല്‍ജോസ്. അവസാനമിറങ്ങിയ അയാളും ഞാനും തമ്മിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അധികം വൈകാതെ അയാളും ഞാനും തമ്മില്‍ ഹിന്ദിയിലേക്ക് ചേക്കുറുമെന്നാണ് അറിയുന്നത്. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് സിനിമയിലെ നായകന്‍ പൃഥ്വിരാജ് തന്നെയാണ്.

Ads By Google

മലയാളത്തില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച സീനിയര്‍ ഡോക്ടറുടെ വേഷം ഹിന്ദിയില്‍ അമിതാഭ് ബച്ചനെ കൊണ്ട് ചെയ്യിപ്പിക്കണമെന്നാണ് കരുതുന്നതെന്നും എന്നാല്‍ തന്റെ ഈ ആഗ്രഹം ബച്ചനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും പൃഥ്വി പറയുന്നു.

ചിത്രം കണ്ടാല്‍ ബിഗ് ബി സമ്മതിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തന്റെ ആഗ്രഹം നടക്കുമോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും പൃഥ്വി പറയുന്നു.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. പ്രകാശ് മൂവീസ് ടോണിന്റെ ബാനറില്‍പ്രേം പ്രകാശാണ് ചിത്രം നിര്‍മ്മിച്ചത്.