Administrator
Administrator
ഞാന്‍ ജനിച്ചത് സെക്‌സിയായി
Administrator
Saturday 9th April 2011 12:01pm

മലയാള സിനിമയ്ക്ക് ഏറെ പരിചിതമായ പേരാണ് ശ്വേതാമേനോന്‍. പതിനാലാം വയസ്സില്‍ നായികയായെത്തിയ ശ്വേത വര്‍ഷങ്ങള്‍ക്കു ശേഷം വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. ഗ്ലാമര്‍വേഷത്തിലൂടെ തിരിച്ചെത്തിയ ശ്വേത സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ ഒരു നിര തന്നെയാണ് വെള്ളിത്തിരയിലെത്തിച്ചത്. സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ശ്വേത എന്നും ശ്രദ്ധിക്കാറുണ്ട്. അത്തരമൊരു കഥാപാത്രം വീണ്ടും ചെയ്യുകയാണ് ശ്വേത. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായ രതിനിര്‍വ്വേദത്തിന്റെ റീമേക്കിലൂടെ. ശ്വേതമേനോന്‍ സംസാരിക്കുന്നു.


ജയഭാരതി നേരത്തെ ചെയ്ത റോളാണ് രതിനിര്‍വേദത്തില്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. അത് ഗുണകരമായി തോന്നിയിട്ടുണ്ടോ?

ഉണ്ടെന്നും ഇല്ലെന്നും പറയാം. ഞങ്ങള്‍ക്കുമുമ്പില്‍ ഒരു രൂപമുണ്ടെന്നതാണ് പ്രധാന പ്ലസ് പോയിന്റ്. എന്നാല്‍ ചിത്രം റിലീസായാല്‍ ഒരു താരതമ്യ പഠനം നേരിടേണ്ടിവരുമെന്നതാണ് ഇതുകൊണ്ടുള്ള പ്രശ്‌നം. സംവിധാനരംഗത്തെ കുലപതി ഭരതനാണ് ആദ്യ ചിത്രം സംവിധാനം ചെയ്തത്. അതുകൊണ്ടുതന്നെ ടി.കെ.രാജീവില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ തകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ജയഭാരതിയാണ് ആദ്യ ചിത്രത്തില്‍ ഈ വേഷം ചെയ്തത്. അതുകൊണ്ടുതന്നെ എനിക്കിത് വന്‍പരീക്ഷണമായിരിക്കും. കൃഷ്ണചന്ദ്രന്‍ ചെയ്ത വേഷമാണ് ശ്രീജിത്ത് ചെയ്യുന്നത്. അയാള്‍ക്കും ഇതേ പ്രതിസന്ധി തരണം ചെയ്യേണ്ടിവരും.

പത്മരാജന്റെ തിരക്കഥയില്‍ മാറ്റങ്ങളൊന്നും വരുത്താത്തതിനാല്‍ പകുതി ജോലി പൂര്‍ത്തിയായി. പിന്നെ ഈ ചിത്രത്തിന്റെ വിധി ഭാഗ്യവും കൂടി തീരുമാനിക്കും
രതിനിര്‍വേദം കണ്ടിട്ടുണ്ടോ?

ഇല്ല. ഞാന്‍ മനപൂര്‍വ്വം കാണാതിരുന്നതാണ്. കാരണം ആകാലത്തെ ഡയലോഗും മാനറിസവും, ശരീരഭാഷയും ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമാണ്. സത്യം പറയാമല്ലോ, ഈ ചിത്രത്തിന്റെ ഓഫര്‍ വരുന്നതുവരെ ഞാന്‍ രതിനിര്‍വേദം ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. അക്കാലത്ത് ശക്തമായ നായികാകഥാപാത്രങ്ങളുണ്ടായിരുന്നെന്ന് ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്.

രതിനിര്‍വേദത്തില്‍ രതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനായി എന്തൊക്കെ മുന്‍കരുതലുകളാണ് നടത്തിതയിട്ടുള്ളത്?

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന കോമഡി ചിത്രം പൂര്‍ത്തിയാക്കിയേയുള്ളൂ. ഈ ചിത്രത്തെ കുറിച്ച് കുറച്ച് മുമ്പ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ആ ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. ചിത്രം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കഥാപാത്രത്തെ ഒരുക്കുകയാണ് ചെയ്യുന്നത്.

കൗമാരക്കാലത്തെ പ്രണയത്തെ പറ്റി പറയുന്ന കഥയാണിത്. അത് പരിശുദ്ധപ്രണയമാണ്. പ്രണയത്തെയും കാമത്തെയും വേര്‍തിരിക്കാന്‍ അതിനിടയില്‍ ഒരു ചെറിയ രേഖമാത്രമേയുളളൂ.

വ്യത്യസ്തമായ പല വേഷങ്ങളും ശ്വേത ചെയ്തിട്ടുണ്ട്. പലതരത്തിലുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ എന്ത് തോന്നി?

ഇതൊക്കെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് വളരെയധികം ആഗ്രഹിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ പരദേശി, പാലേരിമാണിക്യം തുടങ്ങിയ ചിത്രങ്ങളിലേതുപോലുള്ള വേഷങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ഒന്നില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം.

വര്‍ഷങ്ങള്‍ക്കു മുമ്പ് അനശ്വരം എന്ന ചിത്രം ചെയ്തതിനുശേഷം നിങ്ങള്‍ ഹിന്ദിയില്‍ ഗ്ലാമര്‍വേഷങ്ങളില്‍ തിളങ്ങി. മലയാളത്തില്‍ പരിഗണന ലഭിക്കാന്‍ വൈകിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ

ഒരിക്കലുമില്ല. വളരെ പ്ലാനിങ്ങോടെയുള്ള ഒരു നീക്കമായിരുന്നു അത്. ഗ്ലാമര്‍ റോളുകള്‍ ചെയ്തിരുന്നപ്പോള്‍ ചെയ്യുന്നതെന്താണെന്നതിനെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ടായിരുന്നു. അതുപോലെ ഇപ്പോള്‍ ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് നന്നായി അറിയാം.

മലയാളത്തില്‍ മികച്ചതെന്ന് താങ്കള്‍ക്ക് തോന്നിയ കഥാപാത്രങ്ങള്‍ ഏതൊക്കെയാണ്?

പരദേശിയിലേത് നല്ലൊരു കഥാപാത്രമായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു ഇമേജ് എനിക്ക് തന്ന ചിത്രമാണത്. പാലേരിമാണിക്യം, ടി.ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് 6ബി എന്നീ ചിത്രങ്ങളിലേതും നല്ല കഥാപാത്രങ്ങളായിരുന്നു. സത്യത്തില്‍ എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. അതില്‍ നിന്നും ചിലത് എടുത്തുപറയാന്‍ വളരെ ബുദ്ധിമുട്ടാണ്.

കയം എന്ന ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു വിവാദമുണ്ടായിരുന്നു. ചിത്രത്തിലെ താങ്കളുടെ ചിത്രമെടുത്ത് ലൈഗിക ഉത്തേജകത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചു. അത് ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്കുവേണ്ടി ചെയ്തതാണെന്ന ആരോപണമുണ്ടല്ലോ?

ആ ചിത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തത് പബ്ലിസിറ്റിയ്ക്കുവേണ്ടിയായിരുന്നെങ്കില്‍ ഹിന്ദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എനിക്കതുചെയ്യാമായിരുന്നു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ ലഭിക്കുമായിരുന്നു. ഇതിനുപിന്നിലെ സത്യം എനിക്കറിയേണ്ടതുണ്ട്. ഞാന്‍ വെറുമൊരു നടിയല്ല. ഒരു സ്ത്രീകൂടിയാണ്. എനിക്ക് കുടുംബമുണ്ട്. അച്ഛന്റെയും അമ്മയുടേയും ചോദ്യങ്ങള്‍ക്കു മുമ്പില്‍ മറുപടിപറയേണ്ടതാണ്. ഒരു സ്ത്രീ, പൗര എന്നീ നിലയിലാണ് ഞാന്‍ കേസ് ഫയല്‍ ചെയ്തത്. അഥവാ പബ്ലിസിറ്റിയ്ക്ക് വേണ്ടി ആരെങ്കിലും അത് ചെയ്തതാണെങ്കില്‍ അവര്‍ തീര്‍ച്ചയായും എന്റെ അനുമതി തേടേണ്ടതായിരുന്നു.

ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന നടിമാരെ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഈ സംഭവത്തിനു പിന്നിലുണ്ടോ?

അഥവാ അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്ത് തുടങ്ങിയ സമയത്തേ അവര്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവും.

ഹിന്ദിയിലേക്ക് തിരിച്ചുപോകണമെന്ന് തോന്നുന്നുണ്ടോ?

ഇല്ല. ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എളുപ്പമാണെന്ന ധാരണ ആളുകള്‍ക്കുണ്ട്. എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണത്. ഗ്ലാമര്‍ നിലനിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അവിടേക്ക് തിരിച്ചുപോകാന്‍ എനിക്ക് മടിയുണ്ട്. അതിനര്‍ത്ഥം ഞാനൊരിക്കലും തിരിച്ചുപോകില്ല എന്നല്ല.

തീര്‍ച്ചയായും. ഞാനിപ്പോഴും ഗ്ലാമര്‍ റോളുകള്‍ ഒരുപാട് ചെയ്യാറുണ്ട്. എന്റെ പല റോളുകളിലും ഗ്ലാമര്‍ പ്രഭാവമുണ്ട്. എനിക്ക് തോന്നുന്നത് ഞാനിപ്പോഴും ഗ്ലാമര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ്.

സെക്‌സിയായി നിലനില്‍ക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടാണ്?

സെക്‌സിയാവാന്‍ വേണ്ടി പല സ്ത്രീകളും മരിക്കാന്‍ പോലും തയ്യാറാണ്. സെക്‌സിയായാണ് ഞാന്‍ ജനിച്ചതുതന്നെ.

കടപ്പാട്: റഡിഫ്‌ന്യൂസ്

Advertisement