എഡിറ്റര്‍
എഡിറ്റര്‍
എപ്ലസ് നേടുന്ന വിദ്യാര്‍്ത്ഥികള്‍ക്ക് അവാര്‍ഡുമായി ഹോസ
എഡിറ്റര്‍
Saturday 16th June 2012 8:58am

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഇ.എം.ഇ.എ ഹോസ ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചു.

ഉംറ നിര്‍വഹിക്കാനത്തെിയ സ്‌കൂള്‍ അധ്യാപകനായ ഷബീര്‍ മാഷിന് നല്‍കിയ സ്വീകരണ യോഗത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂലായ് മാസത്തില്‍ നടത്താനിരിക്കുന്ന പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ശബീറിന് കമ്മിറ്റിയുടെ ഉപഹാരം കബീര്‍ നീറാട് നല്‍കി. ഹോസയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിനു മുതല്‍കൂട്ടാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവുമാകുമെന്നു ഉപഹാരം സ്വീകരിച്ചു മറുപടി പ്രസംഗത്തില്‍ ഷബീര്‍ പറഞ്ഞു.

കബീര്‍ നീറാട് അധ്യക്ഷത വഹിച്ച സംഗമം ബഷീര്‍ തൊട്ടിയന്‍ ഉദ്ഘാടനം ചെയ്തു. എം.സി മുനീര്‍, റിയാസ് തലേക്കര, വാഹിദ് നീറ്റാണിമ്മല്‍, ഷാജിമോന്‍, പി.കെ. സിറാജ്, ശമീര്‍ നീറാട്, ഇന്‍ഷാദ് കളത്തിങ്ങല്‍, ജംശീര്‍ കളപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശാഹിദ് കളപ്പുറത്ത് സ്വാഗതവും നൗഷാദ് ബാവ നന്ദിയും പറഞ്ഞു.

Advertisement