ഗര്‍ഭിണിയായാല്‍ തുടങ്ങും മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അങ്ങനെ കിടക്കണം, ഇങ്ങനെ കിടക്കണം തുടങ്ങി ഏതുകാര്യത്തിലുമുണ്ടാകും ഒരു ഗര്‍ഭിണി സ്റ്റൈല്‍. ആഹാരത്തിന്റെ കാര്യത്തിലാണ് ഈ ഉപദേശങ്ങള്‍ കൂടുതല്‍ സഹിക്കേണ്ടിവരിക. ഗര്‍ഭിണികള്‍ എന്തൊക്കെ കഴിക്കാം എന്നതിനേക്കാള്‍ എന്ത് കഴിക്കരുത് എന്നത് അറിയാത്തതാണ് മിക്കവരുടേയും പ്രശ്‌നം.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ വര്‍ജ്ജിക്കേണ്ട ചില ആഹാര സാധനങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പപ്പായ, കറുത്ത മുന്തിരി, പൈനാപ്പില്‍ തുടങ്ങിയ പഴങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Subscribe Us:

പച്ചപപ്പായയും, പകുതി പഴുത്ത പപ്പായയും ഗര്‍ഭിണികള്‍ കഴിച്ചാല്‍ അത് അബോഷന് കാരണമാകും. ഇവയിലടങ്ങിയിരിക്കുന്ന ലാറ്റെക്‌സ് ഗര്‍ഭാശയം ചുരുങ്ങുന്നതിന് കാരണമാകും. എന്നാല്‍ നന്നായി പഴുത്ത പപ്പായ ഗര്‍ഭിണികള്‍ക്ക് കഴിക്കാമെന്നാണ് പറയുന്നത്. ഇതിലുള്ള വൈറ്റമിന്‍ സിയും ന്യൂട്രിജനുകളും മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ അകറ്റാന്‍ നല്ലതാണ്.

പൈനാപ്പിളില്‍ അടങ്ങി ബ്രൊമെലിന്‍ പ്രസവം നേരത്തെ നടക്കാന്‍ ഇടയാക്കും. ഗര്‍ഭകാലഘട്ടത്തിന്റെ തുടക്കത്തില്‍ ഏതായാലും പൈനപ്പിള്‍ ഒഴിവാക്കണം. പ്രസവമടുക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പൈനാപ്പിള്‍ ജ്യൂസ് കഴിക്കാം. ഏത് പഴങ്ങള്‍ കഴിക്കുമ്പോഴും നന്നായി കഴുകി വൃത്തിയാക്കിയശേഷം കഴിക്കുന്നതാണ് നല്ലത്.