എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍
എഡിറ്റര്‍
Friday 5th May 2017 9:34pm

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തിന് പിന്നാലെ സ്‌കൂളുകള്‍ക്ക് നിര്‍ദേശവുമായ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. വിജയ ശതമാനം സംബന്ധിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നാണ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Also read ‘രാജ്യത്തിന് മാതൃകയാക്കാം ഈ മിടുക്കന്മാരെ’; ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ടോയിലറ്റുകള്‍ നിര്‍മ്മിച്ച് 13 വയസ്സുകാര്‍; വീഡിയോ 


ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് നല്‍കിയ മറുപടി. ഇന്ന് ഉച്ചയ്ക്കായിരുന്നു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

95.98 ശതമാനം വിജയമാണ് ഇത്തവണയുള്ളത്. 4,37,156 കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂള്‍ കോഴിക്കോട്ടെ ചാലപ്പുറം സ്‌കൂളാണ്. 377 പേരാണ് ഇവിടെ പരീക്ഷയെഴുതിയിരുന്നത്.


Dont miss ‘ഇനി അങ്കം കെ.എഫ്.സിയോടും മക്‌ഡൊണാള്‍ഡിനോടും’ ; റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ബാബാ രാംദേവ് 


വിജയശതമാനം കൂടുതലുള്ള റവന്യൂജില്ല പത്തനംതിട്ടയാണ്. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും. 1174 സ്‌കൂളുകളാണ് സമ്പൂര്‍ണ വിജയം നേടിയത്. 405 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 20967 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസും ലഭിച്ചിരുന്നു. ഫലഫ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിക്കരുതെന്ന നിര്‍ദ്ദേശം ഡയറക്ടര്‍ നല്‍കിയത്.

Advertisement