എഡിറ്റര്‍
എഡിറ്റര്‍
അവതാറിന്റെ രണ്ടാം ഭാഗം 2018-ല്‍ ഉണ്ടാകില്ല; റിലീസ് നീട്ടിയതിന്റെ കാരണം വ്യക്തമാക്കി ജെയിംസ് കാമറൂണ്‍
എഡിറ്റര്‍
Monday 20th March 2017 1:05pm

2009-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. രണ്ടാം ഭാഗം 2018-ല്‍ പുറത്തിറങ്ങുമെന്നാണ് നേരത്തേയുണ്ടായിരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ചിത്രം 2018-ല്‍ ഉണ്ടാകില്ല എന്നാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറയുനത്. അതിന്റെ കാരണവും സംവിധായകന്‍ വിശദീകരിക്കുന്നു.


Also Read: ‘രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ എന്തിന് ജനങ്ങളുടെ പണം ഉപയോഗിക്കണം?’; നേതാക്കളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്ന് ഹൈക്കോടതി


ആകെ അഞ്ച് ഭാഗങ്ങളാണ് അവതാര്‍ പരമ്പരയിലുള്ളത്. ഇനി പുറത്തിറങ്ങാനുള്ള നാല് ചിത്രങ്ങളും ഇപ്പോള്‍ പണിപ്പുരയിലാണ്. അവതാറിന് പിന്നിലുള്ളവരെല്ലാം ഒരേ സമയമാണ് ഈ നാല് ചിത്രങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതെന്ന് കാമറൂണ്‍ പറയുന്നു. അതുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിന്റെ കാര്യം അനിശ്ചിതത്വത്തിലായതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കും എന്നത് സംബന്ധിച്ച സൂചനകളൊന്നും സംവിധായകന്‍ നല്‍കിയിട്ടില്ല. അവതാര്‍ എന്ന ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രം അണിയറ പ്രവര്‍ത്തകര്‍ നാല് വര്‍ഷങ്ങള്‍ ചെലവഴിച്ചുവെന്നും ഇപ്പോള്‍ ചിത്രത്തിന്റെ 2, 3, 4, 5 ഭാഗങ്ങള്‍ക്കായി അവര്‍ ഒരേ സമയം പ്രവര്‍ത്തിക്കുകയാണെന്നും ഓസ്‌കാര്‍ ജേതാവായ സംവിധായകന്‍ പറഞ്ഞു.

Advertisement