Categories

സംവിധായകനും നിര്‍മാതാവിനും എന്റെ അഭിനയമല്ല വേണ്ടത്; സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നതിന്റെ ഇരയാണ് താനും; നിര്‍മാതാവിനെതിരെ അവന്തിക

 

കന്നഡ സിനിമാ നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി അവന്തിക ഷെട്ടി. ചിത്രീകരണത്തിനിടെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമാണ് പ്രശസ്ത താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also read ബീഫിനെ ചൊല്ലി മേഘാലയയില്‍ ബി.ജെ.പിനേതാക്കളുടെ രാജി തുടരുന്നു; ‘മതേതരത്വം തകര്‍ക്കുന്ന പാര്‍ട്ടി നയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്’


‘ദേഷ്യം കൊണ്ടല്ല, അങ്ങേയറ്റത്തെ നിരാശ കൊണ്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന സിനിമാലോകത്തെ ചില പുരുഷന്മാരുടെ കാഴ്ചപ്പാടിന്റെ ഇരയാണ് ഞാനും. ഒരുപാട് നല്ല സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. എന്നാല്‍, കെ.സുരേഷിന്റെ അടുത്ത് അതായിരുന്നില്ല അവസ്ഥ. ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവമാണത്.’ അവന്തിക പറയുന്നു.


Dont miss ‘ഇനിയും നോക്കി നില്‍ക്കാനാവില്ല’; സംഘപരിവാറിന്റെ ഗുണ്ടായിസത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തണം; സാംസ്‌കാരിക ഫാഷിസത്തിനെതിരെ യുവനേതാക്കളുടെ കൂട്ടായ്മ


സംവിധായകനും നിര്‍മാതാവിനും എന്റെ അഭിനയമായിരുന്നില്ല വേണ്ടതെന്നും തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നെന്നും പറയുന്ന താരം താന്‍ അതെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയാണ് ഉണ്ടായതെന്നും പറയുന്നു.

‘ഞാന്‍ നന്നായി റിഹേഴ്‌സല്‍ എടുക്കുകയും ഡയലോഗുകള്‍ പഠിക്കുകയും ചെയ്തു. സ്വയം മേക്കപ്പിടുകയായിരുന്നു. ഇതേസമയം മറ്റൊരു ചിത്രം കൂടി ചെയ്യുന്നതിനാല്‍ ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നിട്ടും എല്ലാ ദിവസവും പ്രശ്‌നങ്ങളായിരുന്നു. സിനിമ ഏതാണ്ട് മുക്കാല്‍ ഭാഗം ഞാന്‍ പൂര്‍ത്തിയാക്കി. ഇനി ബാങ്കോക്കിലെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയ്ക്കാണ് ഒട്ടും മര്യാദയില്ലാതെ എന്നോട് മുംബൈയിലേയ്ക്ക് തിരിച്ചുപോകാന്‍ പറഞ്ഞത്.’ അവന്തിക പറയുന്നു.

തന്റെ അഭിനയം ശരാശരിയിലും താഴെയാണെന്നായിരുന്നു അതിന് അവര്‍ പറഞ്ഞ കാരണമെന്ന് പറയുന്ന താരം എനിക്ക് നല്‍കിയ ഒരു ചെക്ക് കാശില്ലാതെ മടങ്ങിയതിനെ ചോദ്യം ചെയ്തതിന്റെ തൊട്ടു പിറ്റേ ദിവസമാണ് ഇത് സംഭവിക്കുന്നതെന്നും പറഞ്ഞു.

‘ഇപ്പോഴും പ്രതിഫലത്തിന്റെ പകുതിയിലേറെ എനിക്ക് തരാനുണ്ട്. മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിച്ച് അവര്‍ ചിത്രം പുറത്തിറക്കുമെന്ന് എനിക്കറിയാം. എന്നാല്‍, ഇത് ഞാനുമായുണ്ടാക്കിയ കരാറിന് എതിരാണ്. അതുകൊണ്ട് കോടതിയെ സമീപിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. കര്‍ണാടക ഫിലിം ചേംബറിന് ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.’ താരം പറഞ്ഞു.


You must read this ‘ഈ വീരുവിന്റെ ഒരു കാര്യം’; തറയില്‍ കിടന്നുറങ്ങുന്ന ഗാംഗുലിയും; സോഫയില്‍ ഉറങ്ങുന്ന വോണും; ചിത്രങ്ങള്‍ പുറത്ത് വിട്ട് സെവാഗ്


‘നിര്‍മാതാവിനെ പൊതുജനമധ്യത്തിലേയ്ക്ക് വലിച്ചിഴച്ച് നാറ്റിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല. അദ്ദേഹം എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിലൂടെ ഇനി മറ്റൊരു പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവരരുത്’.