എഡിറ്റര്‍
എഡിറ്റര്‍
അര്‍ച്ചന കവിയുടെ ‘അവന്‍, അവള്‍, അവര്‍’
എഡിറ്റര്‍
Tuesday 13th November 2012 3:00pm

നീലത്താമരയ്ക്ക് ശേഷം നാടന്‍ വേഷത്തില്‍ അര്‍ച്ചന കവി വീണ്ടുമെത്തുന്ന ചിത്രമാണ് ‘അവന്‍, അവള്‍, അവര്‍’. പ്രശസ്ത കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സി. അനൂപ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘അവന്‍, അവള്‍, അവര്‍’.

Ads By Google

‘മൈന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സേതു.ജി.പിള്ളയാണ് ചിത്രത്തിലെ നായകന്‍. പ്രൊവിഡന്റ്‌സ് സിനിമയുടെ ബാനറില്‍ അമ്പിളിദേവിയും അജയകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കെ ജയകുമാര്‍ ഐ.എ.എസ്സും വയലാര്‍ ശരത് ചന്ദ്രവര്‍മയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ബിജിബാലാണ് സംഗീതം നല്‍കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ‘അവന്‍, അവള്‍, അവര്‍’.

ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ് ചിത്രം.  ചിത്രത്തില്‍ സേതുവും അര്‍ച്ചനയും പ്രണയത്തിലാണ്. എന്നാല്‍ പിന്നീട് ചില തെറ്റിദ്ധാരണകളെ തുടര്‍ന്ന് സേതു നാടുവിട്ട് വിദേശത്തേക്ക് പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സേതു  തിരിച്ചെത്തുന്നു. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Advertisement