എഡിറ്റര്‍
എഡിറ്റര്‍
സിയാചിനില്‍ മഞ്ഞിടിഞ്ഞ് നൂറിലേറെ പാക് സൈനികര്‍ മരിച്ചു
എഡിറ്റര്‍
Saturday 7th April 2012 3:55pm

ഇസ്‌ലാമാബാദ്: ഹിമാലയന്‍ മലനിരകളില്‍ കനത്ത മഞ്ഞുവീഴ്ചയില്‍പ്പെട്ട് നൂറിലധികം പാക് സൈനികര്‍ മരിച്ചതായി സംശയം. ഇന്ത്യപാക് അതിര്‍ത്തി മേഖലയായ സിയാചിനിലെ ഗയാരി സൈനിക ക്യാമ്പിലുണ്ടായിരുന്ന 150 സൈനികരാണ് ജീവനോടെ മഞ്ഞിനടിയില്‍ പെട്ടത് പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച പുലര്‍ചെ ആറ് മണിയോടെയാണ് മഞ്ഞ്മല ഇവര്‍ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഈ സമയം സൈനികര്‍ ഉറങ്ങുകയായിരുന്നു.

ഹെലികോപ്റ്ററിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് രക്ഷപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധന നടത്തുകയാണ്. ഒരു സംഘം ഡോക്ടര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും മലനിരകളിലേക്ക് തിരിച്ചിട്ടുണ്ട്.

സൈനികര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട് എന്നാല്‍ മലമുകളില്‍ ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ആവശ്യമായ മെഷീനുകളും മറ്റുമെത്തിക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരിക്കുകയാണ്.

ഇരു രാജ്യങ്ങളും 6,700 മീറ്റര്‍ ഉയരത്തില്‍ വരെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇടക്കിടെ മേഖലയില്‍ ഇരു സൈന്യത്തിനുമിടയില്‍ ചില്ലറ കശപിശകളും നടക്കാറുണ്ട്. ലോത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളം എന്ന പേരും സിയാചിനുണ്ട്.

Malayalam News

Kerala News in English

Advertisement