കൊച്ചി: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് തുടങ്ങി. പെട്രോള്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തണമെന്നാണ് ആവശ്യമുന്നയിച്ചാണ് സമരം.

ഇക്കാര്യം ഉന്നയിച്ച് നേരത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോഓര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പണിമുടക്ക് പൂര്‍ണമായിരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.