എഡിറ്റര്‍
എഡിറ്റര്‍
എല്ലാ ജില്ലകളിലും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ഏര്‍പ്പെടുത്തും: ആര്യാടന്‍
എഡിറ്റര്‍
Saturday 9th June 2012 9:25am

കോഴിക്കോട്: എല്ലാ ജില്ലകളിലും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്ത മാസം കണ്ണൂര്‍ ജില്ലയില്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് ഉദ്ഘാടനം ചെയ്യും.

ഇതിനുപുറമേ ഈ ബജറ്റ് കാലയളവില്‍ തന്നെ എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലാദ്യത്തെ കംപ്യൂട്ടര്‍ വത്കൃത വാഹന പരിശോധനാ കേന്ദ്രവും സംസ്ഥാനത്തെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവര്‍ക്കും ലൈസന്‍സ് കൊടുക്കുക എന്ന പഴയരീതിയില്‍ നിന്നും മാറി യോഗ്യരായവര്‍ക്കുമാത്രമേ ഇനി മുതല്‍ ലൈസന്‍സ് ലഭിക്കുകയുള്ളു. അതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള അഴിമതി തടഞ്ഞ് സുതാര്യമാക്കാനും ജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ പരമാവധി ഒഴിവാക്കാനായി റോഡിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാരെ പരിശീലിപ്പിക്കാനും ഈ സംവിധാനത്തിന് സാധിക്കും.

Advertisement