Categories

ഓട്ടോമാറ്റിക് ഗ്രാന്‍ഡ് ഐ 10

i10-At-Dool

ബി സെഗ്മെന്റ് ഹാച്ച്ബാക്കായ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ന്റെ ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുള്ള വകഭേദം വിപണിയിലെത്തി.

1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനുള്ള ഓട്ടോമാറ്റിക് ഗ്രാന്‍ഡ് ഐ 10 ന് 5.73 ലക്ഷം രൂപ മുതലാണ് കൊച്ചി എക്‌സ്‌ഷോറൂം വില.

മാന്വല്‍ ഗീയര്‍ബോക്‌സുള്ള സമാന വകഭേദത്തെക്കാള്‍ 78,000 രൂപ അധികമാണിത്. മുന്തിയ  വകഭേദങ്ങളായ സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിവയില്‍ മാത്രമാണ് ഓട്ടോമാറ്റിക്  ട്രാന്‍സ്മിഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്കായ ഐ 20 യില്‍ ഉപയോഗിക്കുന്നതരം നാലു സ്പീഡ് ഗീയര്‍ബോക്‌സാണ് ഗ്രാന്‍ഡ് ഐ 10 ഓട്ടോമാറ്റിക്കിനും.

82 ബിഎച്ച്പി 114 എന്‍എം ശേഷിയുള്ളതാണ് ഗ്രാന്‍ഡ് ഐ 10 ന്റെ 1197 സിസി , നാലു സിലിണ്ടര്‍ എന്‍ജിന്‍ .  മാന്വല്‍ ഗീയര്‍ബോക്‌സുള്ള വകഭേദത്തെ അപേക്ഷിച്ച് മൈലേജില്‍ 2.2 കിമീ കുറവുണ്ട് ഓട്ടോമാറ്റിക്കിന്.

ലീറ്ററിന് 16.7 കിമീ എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. സെപ്റ്റംബറില്‍ ഗ്രാന്‍ഡ് ഐ 10 അവതരിപ്പിച്ചപ്പോള്‍തന്നെ ഓട്ടോമാറ്റിക് വകഭേദം ഉണ്ടെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു. അതു വിപണിയിലെത്താന്‍ അല്‍പ്പം വൈകിയെന്നും മാത്രം.

മാരുതി റിറ്റ്‌സ് , ഹോണ്ട ബ്രിയോ , നിസാന്‍ മൈക്ര എന്നിവയുടെ ഓട്ടോമാറ്റിക്കുകളോടു മത്സരിക്കാനിറങ്ങുന്ന ഗ്രാന്‍ഡ് ഐ 10 ഓട്ടോമാറ്റിക്കിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില

ഗ്രാന്‍ഡ് ഐ 10 എടി സ്‌പോര്‍ട്‌സ്  5.73 ലക്ഷം രൂപ

ഗ്രാന്‍ഡ് ഐ 10 എടി ആസ്റ്റ  6.01 ലക്ഷം രൂപ

1.1 ലീറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനുള്ള ഗ്രാന്‍ഡ് ഐ 10 നും  ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദം അവതരിപ്പിക്കാന്‍ ഹ്യുണ്ടായിയ്ക്ക് പദ്ധതിയുണ്ട്.

അങ്ങനെയെങ്കില്‍ ഡീസല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാകുന്ന ആദ്യ മോഡല്‍ ഹ്യുണ്ടായിയുടേതാകും. ഫെബ്രുവരിയിലെ ദല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുള്ള ഡീസല്‍ ഗ്രാന്‍ഡ് ഐ 10 നെ പ്രതീക്ഷിക്കാം.

Tagged with: