തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി സംഘടനകള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഇന്ധനവിലക്ക് ആനുപാതികമായി ഓട്ടോ- ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.

വര്‍ദ്ധിപ്പിച്ച നിരക്ക് ജനുവരി 12നകം പ്രാബല്യത്തില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. ജനുവരി 19 ന് തൊഴിലാളികളുടെ മറ്റാവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് നേരത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോഓര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗതമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.