തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകള്‍ ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. നിരക്കു വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി ചാര്‍ജ് വര്‍ധനവിന് സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശചെയ്തിട്ടുണ്ട്.

ഓട്ടോയുടെ മിനിമംചാര്‍ജ് 10 രൂപയില്‍ നിന്നും 12 ആക്കാനും ടാക്‌സിയുടെ മിനിമം ചാര്‍ജ് 50ല്‍ നിന്നും 60 രൂപയാക്കാനുമാണ് ശുപാര്‍ശ. ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ടു രൂപയായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിയിരുന്നു.

Subscribe Us: