മുംബൈ: ആഡംബരകാര്‍ നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ് എം ക്ലാസ് വിഭാഗത്തില്‍പ്പെട്ട രണ്ടുപുതിയ എഡിഷനുകള്‍ പുറത്തിറക്കി. ഗ്രാന്‍ഡ് സ്‌പോര്‍ട്ട്‌സ്, ഗ്രാന്‍ഡ് എക്‌സിക്യൂട്ടിവ് എന്നിവയാണ് പുറത്തിറക്കിയത്.

47 ലക്ഷത്തിനും 57 ലക്ഷത്തിനും ഇടയ്ക്ക് വിലവരുന്ന കാര്‍ അതിസമ്പന്നന്‍മാരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യക്കാര്‍ക്ക് ഏറ്റവുമധികം താല്‍പ്പര്യമുള്ള വിഭാഗമാണ് എം ക്ലാസെന്ന് കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടര്‍ വില്‍ഫ്രഡ് ആബര്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരവും സാങ്കേതികമായി മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്ന കാറുകളന്വേഷിക്കുന്നവര്‍ എം ക്ലാസ് തേടിയെത്തുമെന്ന് വില്‍ഫ്രഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.