പള്ളുരുത്തി: ഓട്ടംപോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പള്ളുരുത്തി സ്വദേശി രതീഷാണ് പിടിയിലായത്.

വ്യാഴാഴ്ച്ചയാണ് ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിന് ഡ്രൈവര്‍ രാധാകൃഷ്ണന്റെ കൈപ്പത്തി രണ്ടംഗസംഘം വെട്ടിമാറ്റിയത്. വണ്ടിക്ക് പണിയുള്ളതിനാല്‍ പോകാനാവില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് മരംമുറിക്കുന്ന കത്തി ഉപയോഗിച്ച് രാധാകൃഷ്ണന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.