എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ കെജ്‌രിവാളും കൂട്ടരും കയറിയ ഓട്ടോറിക്ഷക്ക് പോലീസിന്റെ പിഴ
എഡിറ്റര്‍
Thursday 13th March 2014 8:12am

kejrival-auto

മുംബൈ: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും കൂട്ടരും കയറിയ ഓട്ടോറിക്ഷക്ക് പെലീസിന്റെ പിഴ.

അനുവദനീയമായതില്‍ നിന്ന് അധികം യാത്രക്കാരെ ഓട്ടോയില്‍ കയറ്റിയതിനാണ് പിഴ.

മൂന്ന് യാത്രക്കാരെയാണ് ഒരേ സമയം ഓട്ടോയില്‍ കയറ്റാന്‍ വകുപ്പുള്ളൂ. എന്നാല്‍ കെജ്‌രിവാളും നേതാക്കളുമുള്‍പ്പെടെ മൂന്നിലധികം പേരാണ് ഓട്ടോയില്‍ കയറിയത്.

ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമപ്രകാരം ഓട്ടോ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്തിയതെന്ന് സിറ്റി അഡീഷനല്‍ കമ്മീഷ്ണര്‍ പറഞ്ഞു.

കെജ്‌രിവാളിനെ അനുഗമിച്ച് അണികളുമായി വന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും പിഴ ചുമത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ കെജ്‌രിവാളിന്റെ ഓട്ടോ യാത്രയും ട്രെയ്ന്‍ യാത്രയും ഏറെ വിവാദമായിരുന്നു.

റോഡ് മാര്‍ഗം മാത്രം സഞ്ചരിച്ചാല്‍ മതിയെന്ന സുരക്ഷാ നിര്‍ദേശം മറികടന്നാണ് കെജ്‌രിവാള്‍ യാത്ര നടത്തിയതെന്ന് പോലീസ് ആരോപിച്ചിരുന്നു.

സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ കെജ്‌രിവാള്‍ യാത്ര ചെയ്യുന്നത് മുമ്പും ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ തിരക്കുള്ള നഗരത്തില്‍ ഓട്ടോയിലും ലോക്കല്‍ ട്രെയ്‌നിലും കെജ്‌രിവാള്‍ നടത്തിയ യാത്ര സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement