തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി കൂലി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പുതിയ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് കുറഞ്ഞ ഓട്ടോ കൂലി 15 രൂപയും ടാക്‌സിയുടേത് 100 രൂപയുമാണ്.

Ads By Google

ഇതേ കമ്മിറ്റി തന്നെയാണ് ബസ് ചാര്‍ജ് ആറ് രൂപയാക്കി വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിരുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രി സഭയാണ്.

Subscribe Us:

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷനില്‍ 25 ശതമാനം വര്‍ധനയ്ക്കും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവിധ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയുള്ളൂ.