വിയന്ന: മാനസിക വൈകല്യമുള്ള രണ്ടു പെണ്‍മക്കളെ ഒരേ മുറിയില്‍ 41 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു ലൈംഗികമായ് പീഡിപ്പിച്ച ഓസ്ട്രിയന്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഹിറ്റ്‌ലറുടെ ജന്മനഗരമായ സെന്റ് പീറ്റര്‍ ഹാം ഹര്‍ട്ടിലാണ് മനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്.

ലൈംഗിക ബന്ധത്തിന് ശ്രമിക്കവെ മൂത്ത മകളില്‍ നിന്നും തലയ്ക്ക് അടിയേറ്റ ഇയാളെ ചികിത്സിക്കാന്‍ വന്ന സോഷ്യല്‍ വര്‍ക്കറാണ് ഈ ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസിലാക്കി പോലീസില്‍ അറിയിച്ചത്. പുറംലോകവുമായുള്ള എല്ലാ ബന്ധവും ഈ പിതാവ് തന്റെ രണ്ടു പെണ്‍കുട്ടികള്‍ക്കും വിലക്കിയിരുന്നു അതുകൊണ്ട് തന്നെ നീണ്ട 41 വര്‍ഷം ഈ വിവരങ്ങള്‍ പുറംലോകം അറിഞ്ഞില്ല.

പന്ത്രണ്ടും നാലും വയസ്സുള്ളപ്പോള്‍ മുതല്‍ അവര്‍ പിതാവിന്റെ തടവിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇരുവര്‍ക്കും യഥാക്രമം 53 ഉം 45 ഉം വയസുണ്ട്. ഇരുവരുരുടെയും മാനസികനിലക്ക് തകറിലാണെന്നും പോലീസ് പറയുന്നു.

ഇയാളുടെ ഭാര്യ മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചത്. ഭാര്യയ്ക്ക് ഇക്കാര്യം അറിയാമായിരുന്നിട്ടും ഇയാളെ ഭയന്ന് വിവരങ്ങള്‍ പുറത്തറിയിക്കാതിരുന്നതാണെന്നാണ് പോലീ്‌സ ്കരുതുന്നത്. 53 , 45 വയസ്സ് പ്രായമുള്ള ഇയാളുടെ രണ്ടു മക്കളെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അതേസമയം മൂത്ത മകളില്‍ നിന്നും തലയ്ക്കു പ്രഹരമേറ്റതിനെ തുടര്‍ന്നു രണ്ടു ദിവസത്തോളം ഇയാള്‍ അനങ്ങാനാവാതെ നിലത്ത് കിടക്കുകയായിരുന്നുവത്രേ.

1970 മുതലാണ് ഇയാള്‍ മക്കളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രിയാഡിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ രണ്ടു സ്ത്രീകളും മാനസിക വൈകല്യമുള്ളവരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഇവര്‍ക്ക് അടിയന്തിര ശ്രുശ്രൂഷ നല്‍കാന്‍ നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് ചെയ്ത പിതാവിനെ റിമാന്റ് ചെയ്തു കസ്റ്റടിയില്‍ വെയ്ക്കുന്നതിന് പകരം പോലീസ് കെയര്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്തിയേക്കില്ല എന്നാണ് പോലീസിന്റെ വിശദീകരണം.

ഇതിനു സമാനമായ സംഭവം മുന്‍പും ഓസ്ട്രിയയില്‍ നടന്നിട്ടുണ്ട്. ജോസഫ് ഫ്രിട്‌സി എന്ന പിതാവിനെയാണ് തന്റെ മകള്‍ എലിസബത്തിനെ 24 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ താമസിപ്പിച്ചു ലൈംഗികകരമായ് ചൂഷണം ചെയ്തതിന് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഈ പീഡന കാലയളവില്‍ തന്റെ പിതാവിന്റെ ഏഴു കുട്ടികള്‍ക്ക് എലിസബത്ത് ജന്മമേകുകയും ചെയ്തിരുന്നു. മകളിലുണ്ടായ കുട്ടികളെയും ജോസഫ് ഇരുട്ടറയില്‍ താമസിപ്പിക്കുകയായിരുന്നു. ജനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ട ഒരു കുഞ്ഞിനെ ജോസഫ് കത്തിച്ചു കളഞ്ഞതായും അന്ന് എലിസബത്ത് പോലീസിനു മൊഴി നല്‍കിയിരുന്നു.