ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതാരിയ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 262 റണ്‍സിന് പുറത്ത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 3-0ന് മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യ നാലാം ടെസ്റ്റും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

Ads By Google

8ന് 231 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

അഞ്ച് വിക്കറ്റ് നേടിയ ആര്‍.അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

പാറ്റിസന്റെ വിക്കറ്റ് നേടിയ പ്രഗ്യാന്‍ ഓജ ടെസ്റ്റില്‍ 100 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. 51 റണ്‍സെടുത്ത പീറ്റര്‍ സിഡിലും 46 റണ്‍സെടുത്ത സ്മിത്തും 45 റണ്‍സെടുത്ത ഹ്യൂഗ്‌സും മാത്രമാണ് ഓസീസിന് വേണ്ടി അല്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.