കാന്‍ബറ: ആസ്‌ത്രേലിയയില്‍ പൊതുതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ഒരു കോടി നാല്‍പ്പത് ലക്ഷം വോട്ടര്‍മാര്‍ 1198 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. ആസ്‌ത്രേലിയയില്‍ വോട്ടുചെയ്യല്‍ നിര്‍ബന്ധമാണ്.

പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയ്ക്ക് പ്രതിപക്ഷനേതാവ് ടോണി അബ്ബോട്ടിന്റെ നേതൃത്വത്തിലുള്ള മുന്നണിയെക്കാള്‍ നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഒരു അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. കടുത്ത മല്‍സരമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്.