എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം ലിസ സ്തലേക്കര്‍ വിരമിച്ചു
എഡിറ്റര്‍
Tuesday 19th February 2013 11:08am

മുബൈ: ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസ താരം  ലിസ സ്തലേക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും കൈവരിച്ച ഇവര്‍ 2001 മുതലാണ് ഓസീസ് ടീമില്‍ അംഗമായത്.

രണ്ട് ഏകദിന  ലോകകപ്പും രണ്ട് ട്വന്റി-20 ലോകകപ്പും ഓസീസിന് നേടികൊടുത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ലിസയായിരുന്നു.

Ads By Google

എട്ട് ടെസ്റ്റുകളില്‍ നിന്ന് 416 റണ്‍സും 23 വിക്കറ്റും ലിസയുടെ കരിയറിലെ വലിയ നേട്ടമാണ്. 125 ഏകദിന മത്സരങ്ങളില്‍ 2728 റണ്‍സും146 വിക്കറ്റുകളും ഇവര്‍ സ്വന്തമാക്കി.

2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും ലിസ നേടി. ജന്മനാട്ടില്‍ നിന്നുതന്നെ കരിയറിനോട് വിടപറയാനായതില്‍ സന്തോഷമുണ്ടെന്ന് ലിസ പറഞ്ഞു.

എന്നാല്‍ അമ്മയുടെ ജന്മനാടായ ഇംഗ്ലണ്ടില്‍ നിന്നുമാണ് ലിസ കരിയര്‍ ആരംഭിച്ചത്.

ഓസ്‌ട്രേലിയ ആറാം തവണയും വനിതാ ലോകപ്പ് സ്വന്തമാക്കിയ ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറയുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisement