എഡിറ്റര്‍
എഡിറ്റര്‍
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച് വനിതാ സെനറ്റര്‍; വോട്ടെടുപ്പിനിടെ മകള്‍ക്ക് മുലയൂട്ടി
എഡിറ്റര്‍
Wednesday 10th May 2017 3:37pm


സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച് സെനറ്ററായ മാരിസ്സ വാട്ടേഴ്സ്. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുതിനിടെ വാട്ടേഴ്സ് തന്റെ മകള്‍ അലിയ ജോയിക്ക് മുലയൂട്ടി.

ഇടത്പക്ഷ ഗ്രീന്‍പാര്‍ട്ടി അംഗമാണ് വാട്ടേഴ്സ്. കഴിഞ്ഞവര്‍ഷമാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ മുലയൂട്ടാന്‍ അനുമതി നല്‍കിയത്. 2003ല്‍ തന്നെ സെനറ്റ് ഇതിന് അംഗീകാരം നല്‍കിയെങ്കിലും അധോസഭ അനുമതി നല്‍കിയത് കഴിഞ്ഞവര്‍ഷമായിരുന്നു. എന്നാല്‍ ഒരു എം.പിമാരും ഇതുവരെ അങ്ങനെ ചെയ്തിരുന്നില്ല.


Also Read: മൈതാനത്ത് കൊല്‍ക്കത്തയെ കുത്തി പഞ്ചാബ് താരങ്ങള്‍; ട്വിറ്ററില്‍ മാധ്യമങ്ങളെ കുത്തി സെവാഗ് 


രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ആദ്യമായാണ് വാട്ടേഴ്സ് പാര്‍ലമെന്റില്‍ എത്തിയത്. രണ്ടു മാസം പ്രായമുള്ള മകള്‍ അലിയ ജോയിയേയും വാട്ടേഴ്സ് കൊണ്ടുവന്നിരുന്നു. സഭയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനെ കുഞ്ഞിന്റെ വിശപ്പ് മനസ്സിലാക്കിയ അവര്‍ മുലയൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിനെ മുലയൂട്ടാന്‍ പാര്‍ലമെന്റ് നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. ചേമ്പറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയുള്ള ഉത്തരവും ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പിന്‍വലിച്ചിരുന്നു. സഭയ്ക്കുള്ളില്‍ കുട്ടികളെ കയറ്റാനും അവരെ പരിപാലിക്കാനും ഇപ്പോള്‍ അംഗങ്ങള്‍ക്ക് അനുമതിയുണ്ട്.

പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാരും രക്ഷിതാക്കളും എത്തട്ടെയെന്നാണ് വാട്ടേഴ്സ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത്. പാര്‍ലമെന്റ് കൂടുതല്‍ കുടുംബ സൗഹാര്‍ദ്ദവും ശിശുസംരക്ഷണത്തിന് കഴിയുന്നതുമാകട്ടെയെന്നും അവര്‍ പറഞ്ഞു.

സഭയ്ക്കുള്ളില്‍വെച്ച് മുലകുടിക്കുന്ന ആദ്യ കുട്ടിയായി തന്റെ മകള്‍ അലിയ മാറിയതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

Advertisement